Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:41 AM GMT Updated On
date_range 2018-04-03T11:11:55+05:30തമിഴ്നാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; പ്രതി അറസ്റ്റിൽ
text_fields*തമിഴ്നാട് നാഗപട്ടണം സ്വദേശി അന്തോണിയാർ അടിമൈ ആണ് പിടിയിലായത് കാവനാട്: ആൾപ്പാർപ്പില്ലാത്ത പുരയിടത്തിൽ തമിഴ്നാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. തമിഴ്നാട് നാഗപട്ടണം വേനലൂർ വെസ്റ്റ് മേലേക്കാട് വീട്ടിൽ അന്തോണിയാർ അടിമൈ (45) ആണ് പിടിയിലായത്. തമിഴ്നാട് സ്വദേശി സന്താനത്തെ (45) രണ്ടാഴ്ച മുമ്പാണ് കാവനാട് ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സന്താനം കൊല്ലപ്പെട്ട സ്ഥലം മദ്യപാനികളുടെ സ്ഥിരം താവളമായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെയാകാം സന്താനം കൊല്ലപ്പെട്ടതെന്ന് പൊലീസ് സംശയിച്ചിരുന്നു. തലയിൽ ആഴത്തിലുണ്ടായ മുറവാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സമീപത്തെ സി.സി ടി.വി കാമറകളിൽനിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സംഭവദിവസം സന്താനത്തിനൊപ്പമുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേരെ ചോദ്യം ചെയ്തു വിട്ടയിച്ചിരുന്നു. മൂന്നാമനാണ് ഇപ്പോൾ പിടിയിലായ അന്തോണിയാർ അടിമൈ. അടുത്തിടെയാണ് സന്താനത്തിെൻറ സുഹൃത്തായ അന്തോണിയാർ തമിഴ്നാട്ടിൽനിന്ന് ഇവിടെയെത്തിയത്. ഇവർ രണ്ടുപേരും സംഭവത്തിന് മുമ്പ് അഞ്ചുദിവസം മത്സ്യബന്ധന ബോട്ടിൽ ജോലിക്ക് പോയിരുന്നു. ഈ ദിവസങ്ങളിലെ ശമ്പളം പങ്കുവെക്കുന്നതിനെ ചൊല്ലി സംഭവ ദിവസം മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം മൂത്തപ്പോൾ കല്ല് ഉപയോഗിച്ച് സന്താനത്തിെൻറ തലയിൽ അന്തോണിയാർ ഇടിച്ച് പരിക്കേൽപിച്ചശേഷം ഹാർബറിലേക്ക് പോയി. തൊട്ടടുത്ത ദിവസം ജോലിക്കുപോയി മടങ്ങിവന്നപ്പോഴാണ് സന്താനം മരിച്ചവിവരം അറിഞ്ഞത്. ഇതോടെ തമിഴ്നാട്ടിലേക്ക് കടന്ന അന്തോണിയാരെ ശക്തികുളങ്ങര പൊലീസ് അവിടെപ്പോയി തന്ത്രപൂർവം വലയിലാക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയശേഷം പ്രതിയെ റിമാൻഡ് ചെയ്തു. കൊല്ലം വെസ്റ്റ് സി.െഎ ബിജുവിനായിരുന്നു അന്വേഷണ ചുമതല. ശക്തികുളങ്ങര എസ്.െഎ ഫയാസ്, എ.എസ്.െഎ മധു, സി.പി.ഒ ഉണ്ണികൃഷ്ണൻ, ഷാഡോ ടീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story