Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാലാം ഊഴത്തിൽ...

നാലാം ഊഴത്തിൽ കപ്പടിച്ച് സീസൻ

text_fields
bookmark_border
പാറശ്ശാല: 'ഇനിയെങ്കിലും ഫുട്ബാളും കളിച്ച് നടക്കാതെ അവനോട് മര്യാദക്ക് ജോലി ചെയ്ത് ജീവിക്കാൻ പറ'. ഒാരോതവണ സന്തോഷ് ട്രോഫിയിൽ കേരളം തോറ്റ് മടങ്ങുമ്പോഴും സീസണി​െൻറ പിതാവ് സിൽവപിള്ളക്ക് വള്ളത്തിൽപോകുന്ന സുഹൃത്തുക്കൾ നൽകുന്ന ഉപദേശമായിരുന്നു ഇത്. പക്ഷേ, നാളിതുവരെ ഫുട്ബാൾ മതിയാക്കാൻ സിൽവപിള്ള സീസണിനോട് പറഞ്ഞിട്ടില്ല. കാരണം അദ്ദേഹത്തിന് അറിയാം; കടലിനെയും സീസണിനെയും. ഓരോ വറുതിയും ചാകരക്കുള്ള കാത്തിരിപ്പാണ്. അതുപോലെതന്നെ ഓരോ തോൽവിയും വിജയത്തിലേക്കുള്ള പാതയും. ത​െൻറ നാലാം ഊഴത്തിൽ കപ്പുമായി സീസൺ കേരളത്തിലെത്തുമ്പോൾ സിൽവപിള്ളക്കും മാതാവ് റാണിക്കുമുള്ള സന്തോഷം ചെറുതല്ല. കേരളത്തി​െൻറ മധ്യനിരതാരമായ സീസണി​െൻറ നാലാമത്തെ സന്തോഷ് ട്രോഫി മത്സരമായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞവർഷം സീസൺ കേരളത്തിനായി കളിച്ചപ്പോൾ അനുജൻ ഷിനു ബൂട്ട് കെട്ടിയത് തമിഴ്നാടിന് വേണ്ടിയായിരുന്നു. ഈ വർഷം ഗോകുലം കേരളയുമായി ഐ ലീഗിൽ ഷിനു കരാർ ഒപ്പിട്ടതിനാൽ ടീമിൽനിന്ന് പുറത്തായി. ആ നിരാശയൊക്കെ ഇപ്പോൾ മാറിയതായി സിൽവപിള്ള പറയുന്നു. ഫൈനലിലെ ഷൂട്ടൗട്ടിൽ സീസണി​െൻറ കിക്കായിരുന്നു കേരളത്തിന് വിജയമുറപ്പിച്ചത്. ആ നിമിഷം ഇപ്പോഴും പൊഴിയൂരിനും ഈ കുടുംബത്തിനും മറക്കാനായിട്ടില്ല. എന്തായാലും സീസണിന് ഉഗ്രസ്വീകരണമൊരുക്കാനുള്ള തയാറെടുപ്പിലാണ് സുഹൃത്തുക്കളും മാതാപിതാക്കളും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story