Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:23 AM GMT Updated On
date_range 3 April 2018 5:23 AM GMTനിയമനങ്ങളിൽ ശ്രീചിത്ര സംവരണം പാലിക്കും
text_fieldsbookmark_border
തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ കരാർ-താൽക്കാലിക നിയമനങ്ങളിലും നിയമാനുസരണം സംവരണം പാലിക്കാൻ ഗവേണിങ് ബോർഡ് യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ശ്രീചിത്ര ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. പട്ടികജാതി ക്ഷേമസമിതിയുടെ ഇടപെടലിനെ തുടർന്നാണിത്. നിയമനങ്ങളിൽ പട്ടികവിഭാഗങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്താനാണ് തീരുമാനം. ഇതുവരെ താൽക്കാലിക നിയമനങ്ങളിൽ സംവരണം പാലിച്ചിരുന്നില്ല. സ്ഥിരനിയമനങ്ങളിലും താൽക്കാലിക-കരാർ നിയമനങ്ങളിലും സംവരണം നിഷേധിക്കുന്നതായി പരാതികളും ഉയർന്നിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ പട്ടികജാതി ക്ഷേമസമിതി ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിൽ പ്രതിഷേധ സമരം നടത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് നിയമനങ്ങളിൽ സംവരണം പാലിക്കാൻ തീരുമാനം കൈക്കൊണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story