Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:17 AM GMT Updated On
date_range 2018-04-03T10:47:58+05:30കരുകോണിൽ കൗമാര ഫുട്ബാൾ മേളക്ക് തുടക്കം
text_fieldsഅഞ്ചൽ: ടീൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കൗമാര ഫുട്ബാൾ ടൂർണമെൻറിന് തിങ്കളാഴ്ച തുടക്കമായി. ഏഴുവരെ കരുകോൺ നാഷനൽ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെൻറിൽ സംസ്ഥാനത്തെ പ്രമുഖ ടീമുകളാണ് മത്സരത്തിനെത്തുന്നത്. ഉദ്ഘാടന ദിവസത്തെ ടൂർണമെൻറിൽ കരുകോൺ ബിഗ് ബ്രദേഴ്സ്, ആർമി ബ്രദേഴ്സ് എന്നീ ടീമുകൾ വിജയിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ. താജുദ്ദീൻ കുട്ടി ഉദ്ഘാടനം ചെയ്തു. സലീം മൂലയിൽ അധ്യക്ഷത വഹിച്ചു. നദീം, ആരിഫ് ബി. മുസ്തഫ, അസ്ലം സലാഹുദ്ദീൻ, ഫൈറൂസ്, അബ്ദുൽ അസീസ്, ഫിറോസ് കരുകോൺ എന്നിവർ സംസാരിച്ചു. ആഷിക്, അജ്മൽ എന്നിവർ നേതൃത്വം നൽകി. കൊട്ടാരക്കരയിൽ പണിമുടക്ക് പൂർണം കൊട്ടാരക്കര: സംയുക്ത ട്രേഡ് യൂനിയെൻറ നേതൃത്വത്തിൽ നടന്ന സമരം കൊട്ടാരക്കരയിൽ പൂർണം. കടകമ്പോളങ്ങൾ എല്ലാം അടഞ്ഞുകിടന്നു. ഓട്ടോ, ടാക്സി, സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി ബസുകളും ഓടിയില്ല. ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. സംയുക്ത ട്രേഡ് യൂനിയെൻറ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. കൊട്ടാരക്കര കച്ചേരി മുക്കിൽ നിന്നുമാരംഭിച്ച പ്രകടനം പുലമൺ ജങ്ഷൻ വഴി നഗരംചുറ്റി ചന്തമുക്കിൽ സമാപിച്ചു. കൊട്ടാരക്കര ചന്തമുക്കിൽ ചേർന്ന യോഗത്തിൽ എസ്.ആർ. രമേശ് അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ ഡി. രാമകൃഷ്ണപിള്ള, വി. ഫിലിപ്, വി. രവീന്ദ്രൻ നായർ, ഉദയകുമാർ, സുരേന്ദ്രൻ, കലയപുരം ശിവൻപിള്ള, സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു.
Next Story