Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാം പിന്തുടരുന്നത്...

നാം പിന്തുടരുന്നത് കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം -^കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ

text_fields
bookmark_border
നാം പിന്തുടരുന്നത് കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം --കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ പത്തനാപുരം: നാം പിന്തുടരുന്നത് കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായമാെണന്നും അതിന് മാറ്റം അനിവാര്യമാണെന്നും കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ. തലവൂര്‍ ദേവീവിലാസം വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ 66ാം വാര്‍ഷികാഘോഷവും അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലവൂര്‍ ദേവസ്വം മാനേജര്‍ ബി. സന്തോഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ കെ. പ്രകാശ്ബാബു മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം മാനേജര്‍ ആര്‍. വേണുഗോപാല്‍ അവാര്‍ഡ് വിതരണംചെയ്തു. അധ‍്യാത്മിക പ്രഭാഷകന്‍ ഡോ. എം.എം. ബഷീര്‍ ആദരിക്കല്‍ ചടങ്ങ് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡൻറ് സി.എസ്. സജികുമാര്‍, പ്രധാനാധ‍്യാപിക ബി. രമാദേവി, തലവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അമ്പിളി ദാസപ്പന്‍, വാര്‍ഡ് അംഗം ദീപ, ദേവസ്വം സെക്രട്ടറി എ. സുരേഷ്കുമാര്‍, എസ്.കെ. ബിനുകുമാര്‍, ആര്‍. മഹേശ്വരി, എസ്. പ്രേമലത, സി.എസ്. സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story