Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:11 AM GMT Updated On
date_range 2018-04-01T10:41:59+05:30മഹാഭാരതത്തിലെ കൃഷ്ണന് പ്രഭാവർമ പുതിയ രൂപഭാവം നൽകി ^ഡോ. ചന്ദ്രശേഖർ കമ്പാര്‍
text_fieldsമഹാഭാരതത്തിലെ കൃഷ്ണന് പ്രഭാവർമ പുതിയ രൂപഭാവം നൽകി -ഡോ. ചന്ദ്രശേഖർ കമ്പാര്‍ തിരുവനന്തപുരം: ലോക ഇതിഹാസമായ മഹാഭാരതത്തിലെ കൃഷ്ണന് 'ശ്യമമാധവ'ത്തിലൂടെ പ്രഭാവർമ പുതിയ രൂപഭാവം നൽകിയെന്ന് കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡൻറ് ഡോ. ചന്ദ്രശേഖർ കമ്പാര്‍. കാലടി സംസ്കൃത സർവകലാശാല പ്രസിദ്ധീകരിച്ച പ്രഭാവര്‍മയുടെ ശ്യാമമാധവം കാവ്യത്തിെൻറ സംസ്കൃത മൊഴിമാറ്റം പ്രസ്ക്ലബിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. എൻ.വി.പി. ഉണിത്തരിയാണ് വിവർത്തനം നിർവഹിച്ചത്. മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ സ്വത്വാന്വേഷണത്തിലൂടെ 'ശ്യാമമാധവം' സമകാലികതയുമായി സംവേദനം ചെയ്യുകയാണ്. മഹാഭാരതത്തിന് ഇന്ത്യൻ പ്രദേശിക ഭാഷകളിൽ അനവധി വ്യാഖ്യാനങ്ങളുണ്ട്. ദുര്യോധനനും കർണനും കൃഷ്ണനും ഭീമനും അടക്കമുള്ള ഓരോ കഥാപാത്രത്തിെൻറയും വ്യക്തിത്വം പല കൃതികളിലൂടെയും പുനരാഖ്യാനം ചെയ്തിട്ടുണ്ട്. മൂലകൃതിയിലെ വാക്കുകള്‍ക്കൊപ്പം ലക്ഷം വാക്കുകള്‍ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. എം.ടി. ഭീമസേനനെ കേന്ദ്രീകരിച്ച് രണ്ടാമൂഴം നോവൽ എഴുതി. അതുപോലെ തെന്നിന്ത്യൻ ഭാഷകളിൽ പുതിയ കൃതികളുണ്ടായി- അദ്ദേഹം പറഞ്ഞു. വയലാർ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡൻറ് സി.വി. ത്രിവിക്രമന്‍ പുസ്തകം ഏറ്റുവാങ്ങി. സംസ്കൃത സർവകലാശാല വി.സി ഡോ. ധർമരാജ് അടാട്ട് അധ്യക്ഷത വഹിച്ചു. വേദാന്തവിഭാഗം മേധാവി പ്രഫ. കെ. മുത്തുലക്ഷ്മി പുസ്തകം പരിചയപ്പെടുത്തി. പ്രൊ. വൈസ് ചാൻസലർ പ്രഫ. കെ.എസ്. രവികുമാർ, ഡോ. ജോർജ് ഓണക്കൂർ, പ്രഫ. വി.എൻ. മുരളി, പ്രഭാവർമ തുടങ്ങിയവർ സംസാരിച്ചു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ രജതജൂബിലി പരമ്പരയിലെ ആദ്യേത്തതാണ് ഈ പുസ്തകം.
Next Story