Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 5:20 AM GMT Updated On
date_range 29 Oct 2017 5:20 AM GMTഇന്ത്യയുടെ സാംസ്കാരിക പൈതൃകങ്ങൾ നിലനിർത്തണം –കടയ്ക്കൽ അബ്്ദുൽ അസീസ് മൗലവി
text_fieldsbookmark_border
കൊല്ലം: മതേതര ഇന്ത്യ ജനാധിപത്യത്തിലും മത സൗഹാർദത്തിലും അധിഷ്ഠിതമാണെന്നും ഇന്ത്യയുടെ സാംസ്കാരിക പൈതൃകങ്ങൾ കാത്തുസൂക്ഷിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു. കൊല്ലത്ത് ചേർന്ന ജമാഅത്ത് ഫെഡറേഷൻ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഗൾ ചക്രവർത്തി നിർമിച്ച താജ്മഹൽ ഇന്ത്യയുടെ അഭിമാനവും വിദേശികളെ ആകർഷിക്കുന്ന മഹത്തായ പൈതൃകവുമാണ്. അതിെൻറ ചരിത്ര പശ്ചാത്തലം തകർക്കാൻ ശ്രമിക്കുന്നത് രാജ്യത്തിന് ആപത്താണെന്നും അദ്ദേഹം പറഞ്ഞു. കർബല ട്രസ്റ്റിെൻറയും ദക്ഷിണകേരള ജംഇയ്യതുൽ ഉലമായുടെ പോഷക പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ ഈ വർഷത്തെ നബിദിന സമ്മേളനവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്താൻ തീരുമാനിച്ചു. സമ്മേളനം വിജയിപ്പിക്കുന്നതിെൻറ ഭാഗമായി അഞ്ച് ഏരിയ കമ്മിറ്റികൾക്ക് രൂപംനൽകിയിട്ടുണ്ട്. താലൂക്ക് പ്രസിഡൻറ് എ. അബ്ദുൽ അസീസ് (അസീസിയ ചെയർമാൻ) അധ്യക്ഷത വഹിച്ചു. പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, മൈലക്കാട് ഷാ, മേക്കോൺ അബ്ദുൽ അസീസ്, കുഴിവേലിൽ നാസറുദ്ദീൻ, ഡോ. ആലിം, ടി.എം. ഇക്ബാൽ, അഡ്വ. നൗഷാദ്, അഡ്വ. സുൽഫി, കണ്ണനല്ലൂർ നിസാം, എ.ജെ. സ്വാദിഖ് മൗലവി, നാഷിദ് ബാഖവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story