Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 5:17 AM GMT Updated On
date_range 2017-10-29T10:47:59+05:30മദ്റസ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം ഓട്ടോയിൽ ഇടിച്ചു
text_fieldsകുളത്തൂപ്പുഴ: അഞ്ചൽ-കുളത്തൂപ്പുഴ പാതയിൽ വീണ്ടും വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. മദ്റസ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം ഓട്ടോയിൽ ഇടിച്ച് കുഴിയിലേക്ക് ചരിഞ്ഞു. ആർക്കും പരിക്കില്ല. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ തിങ്കൾക്കരിക്കം ജങ്ഷന് സമീപത്തുള്ള വലിയവളവിലാണ് അപകടമുണ്ടായത്. അഞ്ചൽ ഭാഗത്തേക്ക് പോവുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ടെമ്പോ ട്രാവലറും കുളത്തൂപ്പുഴയിലേക്ക് മൺവെട്ടി കൈകളുമായി എത്തിയ ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഇരുവശത്തുനിന്നുമെത്തിയ വാഹനങ്ങൾ അമിത വേഗത്തിൽ വളവുതിരിയുന്നതിനിടെ കൂട്ടിയിടിക്കുകയായിരുെന്നന്ന് സമീപവാസികൾ പറഞ്ഞു. നിയന്ത്രണംവിട്ട ട്രാവലർ റോഡിന് വലതുവശെത്ത താഴ്ചയുള്ള റബർ തോട്ടത്തിെൻറ സമീപത്തെ തേക്കുമരത്തിൽ തട്ടി നിന്നതിനാൽ വൻഅപകടം ഒഴിവാകുകയായിരുന്നു. പാങ്ങോട് മന്നാനിയ്യ യതീംഖാനയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന് പോവുകയായിരുന്ന മദ്റസ വിദ്യാർഥികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
Next Story