Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:21 AM GMT Updated On
date_range 2017-10-17T10:51:38+05:30ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്ത് വിദ്യാർഥികളുടെ ഭക്ഷ്യ ദിനാചരണം
text_fieldsകൊട്ടിയം: ലോക ഭക്ഷ്യ ദിനത്തിൽ സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകി എൻജിനീയറിങ് വിദ്യാർഥികൾ. വടക്കേവിള യൂനുസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ എൻ.എസ്.എസ് യൂനിറ്റ് അംഗങ്ങളാണ് കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തത്. എൻ.എസ്.എസ് വളൻറിയർമാരായ 100 പേർ അവരുടെ കൈയിൽനിന്ന് പണമെടുത്ത് കോളജിൽ ഭക്ഷണം തയാറാക്കി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കോളജ് ട്രസ്റ്റ് ചെയർമാൻ ഡോ. എ. യൂനുസുകുഞ്ഞിെൻറ മേൽനോട്ടത്തിലായിരുന്നു പരിപാടി. ആർ.എം.ഒ ഡോ. അനു ജെ. പ്രകാശ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഹരികൃഷ്ണൻ, അസോസിയേറ്റ് പ്രോഗ്രാം ഓഫിസർ ജാസ്മിൻ, എൻ.എസ്.എസ് വളൻറിയർമാരായ മുഹമ്മദ് ഷഫീഖ്, ലക്ഷ്മി, ശ്യാംകുമാർ, ആര്യ, ഹരിലാൽ, നൗഫിൻ, നിഷാന്ത്, കണ്ണനുണ്ണി, മനു എന്നിവർ നേതൃത്വം നൽകി. ഹർത്താൽ ദിനത്തിലെ ഭക്ഷണ വിതരണം ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ പ്രയോജനമായി.
Next Story