Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:21 AM GMT Updated On
date_range 17 Oct 2017 5:21 AM GMTവയലാർ സ്മൃതിയിൽ വിജയശ്രീ പാട്ടുകൂട്ടത്തിെൻറ ഗാനസന്ധ്യ
text_fieldsbookmark_border
കുണ്ടറ: അറുപതാണ്ട് തികയുന്ന ചെറുമൂട് വിജയശ്രീ ആർട്ട്സ് ക്ലബിെൻറ സംഗീതപോഷണ പരിപാടിയായ പാട്ടുകൂട്ടം മൂന്നാംവർഷം പിന്നിടുന്നു. മാസവും രണ്ടാമത്തെ ശനിയാഴ്ച ക്ലബിെൻറ തിരുമുറ്റത്ത് പ്രായഭേദമേന്യേ ഗായകർ ഒത്തുകൂടി കരോക്കേ സംവിധാനത്തിെൻറ സഹായത്തോടെ ഗാനങ്ങൾ ആലപിക്കുന്ന ഗാനാർച്ചനക്ക് മൂന്ന് വയസ്സ് തികഞ്ഞു. മലയാള ഗാനശാഖയിലും കവിതാശാഖയിലും സർഗവസന്തം വിരിയിച്ച കവി വയലാർ രാമവർമ അനുസ്മരണവും സംഗീതസന്ധ്യയും നടത്തിയാണ് പാട്ടുകൂട്ടം മൂന്നാംവാർഷികം ആഘോഷിച്ചത്. ആറ് വയസ്സുകാരി മുതൽ അറുപത്തിയാറുകാരൻ വരെയുള്ള ഗായകരുടെ നിരയാണ് 32 വയലാർ ഗാനങ്ങൾ ആലപിച്ചത്. പെരിനാട് പഞ്ചായത്ത് ഓപൺ എയർ ഒാഡിറ്റോറിയത്തിൽ നടന്ന വയലാർ അനുസ്മരണത്തിലും സംഗീതസന്ധ്യയിലും പെരിനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ അധ്യക്ഷത വഹിച്ചു. എം.പി. മധുലാൽ വയലാർ അനുസ്മരണം നടത്തി. േപ്രാഗ്രാം കോഒാഡിനേറ്റർ ബി. സന്തോഷ്കുമാർ, ജെ. ശശികുമാർ, എസ്. കിഷോർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story