Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:18 AM GMT Updated On
date_range 2017-10-17T10:48:13+05:30എൽ.ഡി.എഫ് തെക്കൻമേഖല ജാഥ ഉദ്ഘാടനസമ്മേളനം 21ന് പാളയത്ത്
text_fieldsതിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് തുടക്കംകുറിക്കുന്ന എൽ.ഡി.എഫ് തെക്കൻമേഖല ജാഥ ജില്ലയിൽ രണ്ടുദിവസം പര്യടനം നടത്തും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന ജാഥ 21ന് വൈകീട്ട് നാലിന് പാളയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 22ന് ബാലരാമപുരം, നെയ്യാറ്റിൻകര, വെള്ളറട, കാട്ടാക്കട, ആര്യനാട് എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങും. കേന്ദ്രസർക്കാറിെൻറ ജനേദ്രാഹ നയങ്ങൾ തുറന്നുകാട്ടിയും വർഗീയതക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയർത്തിയും എൽ.ഡി.എഫ് സർക്കാറിെൻറ ജനക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിച്ചുമാണ് ജാഥകൾ. സംഘാടക സമിതി രൂപവത്കരിക്കുന്നതിനായി ചേർന്ന യോഗം സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു.
Next Story