Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 5:16 AM GMT Updated On
date_range 16 Oct 2017 5:16 AM GMTപുലിപ്പേടിയൊഴിയാതെ വയലാ നിവാസികൾ
text_fieldsഅഞ്ചൽ: ജനവാസ മേഖലയിൽ പുലിയിറങ്ങിയ കാര്യം വനപാലകരെത്തി സ്ഥിരീകരിക്കുകയും പുലിക്കൂട് സ്ഥാപിക്കുകയും ചെയ്തതോടെ വയലായിലും പരിസരത്തുമുള്ളവർ ഭീതിയുടെ നിഴലിലായി. കഴിഞ്ഞ 10-നാണ് വയലായിൽ പുലിയുടെ കാൽപാടുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. വിവരമറിഞ്ഞ് അഞ്ചൽ റെയ്ഞ്ച് ഓഫിസിൽനിന്ന് വനപാലകർ എത്തി കാൽപാടുകൾ പരിശോധിക്കുകയും പുലിയുടേതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർ നടപടിയായി സ്ഥലത്ത് പുലിക്കൂട് സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് കിംവദന്തികളും നാട്ടിൽ പ്രചരിക്കാൻ തുടങ്ങി. പുലിയെ കെണ്ടന്നും വളർത്തുമൃഗങ്ങളെ കൊന്നു തിന്നുെന്നന്നും മറ്റുമുള്ള തെറ്റായ പ്രചാരണങ്ങളും നടക്കുണ്ട്. ആർക്കും ഒറ്റക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. പുലർച്ചയുള്ള റബർ ടാപ്പിങ് തൊഴിലാളികൾ ഭയം മൂലം നിർത്തിെവച്ചിരിക്കുകയാണ്.
Next Story