Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 5:16 AM GMT Updated On
date_range 16 Oct 2017 5:16 AM GMTറെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് നിരക്ക് കുറച്ചു
text_fieldsbookmark_border
* ഇരുചക്രവാഹനങ്ങള്‍ക്ക് നിലവിലുള്ള പാര്‍ക്കിങ് ചാര്‍ജ് 50 രൂപയില്‍നിന്ന് 30 ആയും കാറിന് 150 രൂപയില്‍നിന്ന് 100 ആയും കുറയും തിരുവനന്തപുരം: ഡിവിഷന് കീഴിലെ റെയിൽവേ സ്റ്റേഷനുകളിൽ കുടുംബശ്രീ നടത്തുന്ന വാഹനപാര്‍ക്കിങ് നിരക്ക് കുറച്ചു. എ-1, എ സ്റ്റേഷനുകളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് നിലവിലുള്ള പാര്‍ക്കിങ് ചാര്‍ജ് 50 രൂപയില്‍നിന്ന് 30 ആയും കാറിന് 150 രൂപയില്‍നിന്ന് 100 ആയും കുറയും. 24 മണിക്കൂര്‍ മുതല്‍ 36 മണിക്കൂര്‍ വരെ സൈക്കിൾ, ഇരുചക്രവാഹനം, ഓട്ടോ, കാർ, ബസ് എന്നിവക്ക് യഥാക്രമം 10, 30, 100, 500 രൂപയാണ് നിരക്ക്. 36 മുതല്‍ 48 മണിക്കൂര്‍ വരെ ഇവക്ക് 15, 50, 150, 800 ക്രമത്തിലും 48 മുതല്‍ 60 മണിക്കൂര്‍ വരെ 25, 75, 200, 1000 രൂപയും 60 മുതല്‍ 72 മണിക്കൂര്‍ വരെ 35, 100, 250, 1200 രൂപയും 72 മുതല്‍ 84 മണിക്കൂര്‍ വരെ 45, 120, 350, 1500 രൂപയും 84 മുതല്‍ 96 മണിക്കൂറിന് 60, 150, 500, 2000 രൂപയുമാണ് നിരക്ക്. ഈ വാഹനങ്ങള്‍ക്ക് മറ്റ് സ്റ്റേഷനുകളിലെ പാര്‍ക്കിങ്ങിനും നിരക്കില്‍ സമാനമായ കുറവ് വരുത്തിയിട്ടുണ്ട്. പുതിയനിരക്ക് തിങ്കളാഴ്ച നിലവില്‍വരും. രണ്ടുമാസം മുമ്പാണ് കുടുംബശ്രീ നടത്തുന്ന പാര്‍ക്കിങ് മേഖലയില്‍ വാഹന പാര്‍ക്കിങ്ങിന് നിരക്ക് കൂട്ടിയത്. ഇതില്‍ യാത്രക്കാരും ട്രേഡ് യൂനിയനുകളും ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു. തുടര്‍ന്ന് ചേര്‍ന്ന ഡിവിഷനല്‍ റെയില്‍വേ യൂസര്‍ കണ്‍സള്‍ട്ടേറ്റിവ് കമ്മിറ്റിയാണ് നിരക്ക് കുറയ്ക്കാന്‍ നിര്‍ദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story