Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗദ്ദികക്കായി...

ഗദ്ദികക്കായി മലയോരപട്ടണം ഒരുങ്ങുന്നു

text_fields
bookmark_border
പത്തനാപുരം: സംസ്ഥാന പട്ടികവര്‍ഗ വകുപ്പി​െൻറ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന നാടന്‍കലാമേളയായ . ഈ വര്‍ഷത്തെ ഗദ്ദികക്ക് വേദിയാകുന്നത് കിഴക്കന്‍മേഖലയിലെ പ്രധാനപട്ടണമായ പത്തനാപുരമാണ്. 23ന് മേളക്ക് തിരിതെളിയും. പട്ടികജാതിവര്‍ഗ വികസനവകുപ്പ്, കിര്‍ത്താഡ്സ് എന്നിവ സംയുക്തമായിട്ടാണ് 10 ദിവസം നീളുന്ന ഗദ്ദിക സംഘടിപ്പിക്കുന്നത്. ആദിവാസികള്‍ നിർമിക്കുന്ന പരമ്പരാഗത ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വിറ്റഴിക്കാനുമുള്ള സ്റ്റാളുകളും മേളയിലുണ്ടാകും. കുന്നിക്കോട് ശബരീ ബൈപാസിൽ എം.എൽ.എ ഓഫിസിന് സമീപത്തെ മൈതാനത്താണ് മേള. മന്ത്രി എ.കെ. ബാലൻ, കെ.ബി. ഗണേഷ്കുമാര്‍ എം.എൽ.എ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഒരുക്കങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story