യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

05:24 AM
13/10/2017
നെടുമങ്ങാട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്ന് പ്രതികളെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 25ന് ആനാട് ഇര്യനാട്ട് മാരകായുധങ്ങളുമായി കാറിലെത്തിയ സംഘം ആനാട് വെള്ളരിക്കോണം സ്വദേശി പ്രകാശിനെ (28) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആനാട് പുനവകുന്ന് തടത്തരികത്തുവീട്ടിൽ പട്ടർ എന്നുവിളിക്കുന്ന പ്രമോദ് (37), ആനാട് പാങ്കോട് മെത്തോട് സുധാലയം വീട്ടിൽ പ്രവീൺ (34), കൊല്ലങ്കാവ് കൊടിപ്പുറം മേലതിൽ വീട്ടിൽനിന്ന് പനയമുട്ടം സ്കൂളിന് സമീപം സ്നേഹമന്ദിരത്തിൽ താമസിക്കുന്ന അനിൽകുമാർ (42) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികൾക്കായി അന്വേഷണം നടക്കുന്നതായി സി.ഐ എസ്.എസ്. സുരേഷ്കുമാർ അറിയിച്ചു. വൈദ്യുതി മുടങ്ങും നെടുമങ്ങാട്: 110 കെ.വി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ നെടുമങ്ങാട് ടൗൺ, ഉഴമലയ്ക്കൽ, വാളിക്കോട്, കരിപ്പൂര് സ്ഥലങ്ങളിൽ പൂർണമായോ ഭാഗികമായോ വൈദ്യുതിവിതരണം മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.
COMMENTS