Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 5:17 AM GMT Updated On
date_range 30 Nov 2017 5:17 AM GMTസി.പി.എം നെടുമങ്ങാട് ഏരിയ സമ്മേളനം പനവൂരിൽ
text_fieldsbookmark_border
നെടുമങ്ങാട്: സി.പി.എം നെടുമങ്ങാട് ഏരിയ സമ്മേളനം ഡിസംബര്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ പനവൂരിൽ നടക്കും. സമ്മേളനത്തിെൻറ ഭാഗമായുള്ള വര്‍ഗീയ ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മ ഒന്നിന് കല്ലിയോട് ജങ്ഷനില്‍ വൈകീട്ട് അഞ്ചിന് നടക്കും. ഡോ. എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും. മൂന്നിന് വൈകീട്ട് അഞ്ചിന് പനവൂര്‍ ജങ്ഷനില്‍ നടക്കുന്ന സാംസ്കാരികസംഗമം പിരപ്പന്‍കോട് മുരളി ഉദ്ഘാടനം ചെയ്യും. പനവൂരില്‍ പ്രത്യേകം സജ്ജീകരിച്ച സി. രാജപ്പന് നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. സമ്മേളന നഗറിലേക്കുള്ള കൊടിമര- പതാക- ദീപശിഖ പ്രയാണജാഥകള് ഡിസംബര്‍ രണ്ടിന് നടക്കും. മൂന്നിന് രാവിലെ പത്തിന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനവും കവിയരങ്ങും നടക്കും. അഞ്ചിന് വൈകീട്ട് നാലിന് റെഡ് വളൻറിയര്‍ മാര്‍ച്ചും പ്രകടനവും നടക്കും. പൊതുസമ്മേളനം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.വി. ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story