Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള ഗവ. നഴ്​സസ്​...

കേരള ഗവ. നഴ്​സസ്​ യൂനിയൻ ജില്ല സമ്മേളനം

text_fields
bookmark_border
തിരുവനന്തപുരം: ആർദ്രം പദ്ധതി വഴി നഴ്സുമാരിൽ അധിക ജോലിഭാരം അടിച്ചേൽപിക്കുന്നതിൽ കേരള ഗവൺമ​െൻറ് നഴ്സസ് യൂനിയൻ ജില്ല സമ്മേളനം പ്രതിഷേധിച്ചു. നഴ്സസ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് അമ്പിളിദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം സൗത്ത് ജില്ല പ്രസിഡൻറ് എൽ. ആശ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പ്രസന്ന വി. നായർ, സംസ്ഥാന കമ്മിറ്റിയംഗം സി.എം. ൈഫസൽ, ട്രഷറർ അനുമോൾ എന്നിവർ സംസാരിച്ചു. ആശുപത്രികളിലും ത്രീഷിഫ്റ്റ് നടപ്പാക്കുക, ഫാർമസി ജോലികളിൽനിന്ന് നഴ്സുമാരെ ഒഴിവാക്കുക, മെഡിക്കൽ കോളജ് സ്റ്റാഫ് നഴ്സുമാർക്ക് സ്പെഷൽ പേ അനുവദിക്കുക, പ്രമോഷനുകൾ യഥാസമയം നടപ്പാക്കുക, യൂനിഫോം പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, യൂനിഫോം അലവൻസ് വർധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story