Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 5:17 AM GMT Updated On
date_range 2017-11-29T10:47:58+05:30മലയോരറോഡുകൾക്ക് ഇനി 'പ്ലാസ്റ്റിക്' കരുത്ത്
text_fieldsപുനലൂർ: മലയോരപട്ടണത്തിലെ റോഡുകൾക്ക് ഇന് പ്ലാസ്റ്റിക് കരുത്തേകും. പാത നിർമാണത്തിൽ പ്ലാസ്റ്റിക് ഫലപ്രദമായി വിനിയോഗിക്കുന്നതിനായി പുതിയ പ്ലാൻറ് പ്ലാച്ചേരിയിൽ നഗരസഭ സ്ഥാപിച്ചു. അജൈവ മാലിന്യ കളക്ഷൻ സെൻററിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് ശാസ്ത്രീയമായി തരംതിരിച്ചാണ് ഉപയോഗിക്കുക. പ്ലാൻറിലെ െഷ്രഡിങ് മെഷീനിൽ പൊടിച്ച് തരികളാക്കി ടാറിങ് മിശ്രിതത്തോടൊപ്പം ചേർക്കുകയാണ് ചെയ്യുക. പുതിയതായി സ്ഥാപിച്ച പ്ലാൻറിെൻറ ട്രയൽ റൺ നടത്തി. പരീക്ഷണാടിസ്ഥാനത്തിൽ നാൽപത് കിലോ പ്ലാസ്റ്റിക് തരികളാക്കി. ഇത് പുനലൂർ പത്തേക്കർ വാർഡിലെ രാംനഗർ കോളനി റോഡിലെ ടാറിങ്ങിനായി ഉപയോഗിക്കുമെന്ന് നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ പറഞ്ഞു. നഗരസഭയുടെ ഹരിതയാനം പദ്ധതിയുടെ ഭാഗമായി 80 ഗ്രീൻ വളണ്ടിയർമാർ അജൈവ മാലിന്യം ശേഖരിക്കുന്നുണ്ട്. 35 വാർഡുകളിൽനിന്നായി പ്രതിവാരം ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. 200 അജൈവ മാലിന്യ കളക്ഷൻ സെൻററുകളും സ്ഥാപിച്ചുകഴിഞ്ഞു. ആധുനിക െഷ്രഡിങ് മെഷീനിൽ പൊടിച്ച് ലഭിക്കുന്ന ഗ്രാനൂളുകൾ ടാറിങ്ങിനായി നൽകുമ്പോൾ കിലോക്ക് 15 രൂപ നിരക്കിൽ നഗരസഭക്ക് ലഭിക്കും. െഷ്രഡിങ് മെഷീെൻറ ഉദ്ഘാടനം ഡിസംബർ നാലിന് മന്ത്രി കെ. രാജു നിർവഹിക്കും.
Next Story