Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 5:14 AM GMT Updated On
date_range 29 Nov 2017 5:14 AM GMTസി.പി.എം വെഞ്ഞാറമൂട് ഏരിയ സമ്മേളനം തുടങ്ങി
text_fieldsbookmark_border
വെഞ്ഞാറമൂട്: . കെ. അനിരുദ്ധൻ നഗറിൽ (ശ്രീപത്മം ഒാഡിറ്റോറിയം) ചൊവ്വാഴ്ച രാവിലെ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിെൻറ ഭരണഘടനയെയും മതേതര മൂല്യങ്ങളെയും ബി.ജെ.പി സർക്കാർ തകർത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ബി ടീമായാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും നോട്ടുനിരോധനം രാജ്യത്തെ ചെറുകിട വ്യവസായങ്ങളെ തകർെത്തന്നും അദ്ദേഹം പറഞ്ഞു. സി. ശശിധരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. കോലിയക്കോട് കൃഷ്ണൻ നായർ, എൻ. രതീന്ദ്രൻ, സി. ജയൻബാബു, പിരപ്പൻകോട് മുരളി, സി. അജയകുമാർ, പി. ബിജു, കെ. മീരാൻ എന്നിവർ സംസാരിച്ചു. ഡി.കെ. മുരളി എം.എൽ.എ സ്വാഗതം പറഞ്ഞു. രക്തസാക്ഷിപ്രമേയം എ.എ. റഹിമും അനുശോചനപ്രമേയം ജി. രാജേന്ദ്രനും അവതരിപ്പിച്ചു. രാവിലെ സമ്മേളനനഗരിയിൽ പ്രഫ.ആർ. രമേശൻ നായർ പതാക ഉയർത്തിയതോടെയാണ് നടപടികൾ ആരംഭിച്ചത്. പ്രതിനിധി സമ്മേളനം ബുധനാഴ്ചയും തുടരും. ഏരിയ കമ്മിറ്റി ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story