Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 5:17 AM GMT Updated On
date_range 2017-11-28T10:47:56+05:30ഇടമണ്‍^പുനലൂര്‍ പാതനിര്‍മാണത്തിൽ അപാകതയെന്ന്; റെയിൽവേ ട്രെയിൻ നിർത്തി
text_fieldsഇടമണ്‍-പുനലൂര്‍ പാതനിര്‍മാണത്തിൽ അപാകതയെന്ന്; റെയിൽവേ ട്രെയിൻ നിർത്തി പുനലൂര്‍: ഇടമണ്‍-പുനലൂര്‍ ബ്രോഡ്ഗേജ് റെയില്‍ പാതയുടെ നിര്‍മാണത്തില്‍ അശാസ്ത്രീയതയുണ്ടെന്ന് റെയിൽവേ അധികൃതർ. തീവണ്ടി ഗതാഗതം പാടില്ലെന്ന് എൻജിനീയറിങ് വിഭാഗം കര്‍ശനനിര്‍ദേശം നൽകി. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചക്കു ശേഷം പുനലൂര്‍ ഇടമണ്‍ റൂട്ടിലെ എല്ലാ സര്‍വിസുകളും റെയില്‍വേ റദ്ദാക്കി. ഡിവിഷന്‍ ഓഫിസില്‍നിന്ന് ലഭിച്ച അറിയിപ്പിെൻറ അടിസ്ഥാനത്തിലാണ് ഗതാഗതം നിര്‍ത്തിെവച്ചത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് അപാകത കണ്ടെത്തിയത്. പാതയിലെ അപാകത കാരണമാണ് കഴിഞ്ഞ രണ്ട് തവണയും ട്രെയിന്‍ പാളം തെറ്റിയതെന്നും എൻജിനീയറിങ് വിഭാഗത്തിെൻറ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടമണ്‍ റെയില്‍വേ സ്റ്റേഷന് സമീപം കൊടുംവളവില്‍ ക്രോസിങ് സ്ഥാപിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ട്രെയിന്‍ വളവിലേക്ക് പ്രവേശിക്കുന്നതിനോടൊപ്പം പാളം മാറേണ്ടിയും വരുന്നു. ഇത് ശാസ്ത്രീയമല്ല. വളവില്‍ ക്രോസിങ് സ്ഥാപിക്കരുതെന്ന് റെയില്‍വേ നിര്മാണവിഭാഗത്തിെൻറ നിര്‍ദേശവും ഉണ്ട്. ഇത് പാലിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം നിര്‍മാണം പൂര്‍ത്തിയാക്കിയ പാത പരിശോധിക്കാന്‍ നിര്‍മാണവിഭാഗം ചീഫ് എൻജിനീയര്‍ പ്രഭാകരന്‍ എത്തിയിരുന്നു. ഇടമണ്‍ വരെയായിരുന്നു പരിശോധന. പാതയിലെ അലൈന്‍മെന്റില്‍ അപാകതയുണ്ടെന്ന് മനസ്സിലാക്കിയ ചീഫ് എൻജിനീയര്‍ സീനിയര്‍ സെക്ഷന്‍ എൻജിനീയര്‍ സുബ്രഹ്മണ്യനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ അലൈന്മെൻറിലെ അപാകത സംബന്ധിച്ച് സെക്ഷന്‍ എൻജിനീയര്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് ഗതാഗതം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയത്. പാസഞ്ചര്‍, ചരക്ക് ട്രെയിനുകള്‍ രണ്ട് തവണ ഇവിടെ പാളം തെറ്റിയിരുന്നു. പാത നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങൾക്കു മുമ്പാണ് ഇടമണ്‍ വരെ ഗതാഗതം നീട്ടിയത്. ഡിസംബര്‍ രണ്ടാം വാരത്തോടെ ബംഗളൂരുവില്‍നിന്ന് ചീഫ് സേഫ്റ്റി കമീഷണര്‍ പാത സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ പ്രശ്നം. അനിശ്ചിതകാലത്തേക്ക് ഇനി ഇടമണ്‍ പുനലൂര്‍ പാതയില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയില്ല.
Next Story