Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 5:14 AM GMT Updated On
date_range 2017-11-28T10:44:56+05:30സി.പി.ഐ കാട്ടാക്കട മണ്ഡലം സമ്മേളനം
text_fieldsമലയിൻകീഴ്: പേയാട്ട് ആരംഭിച്ചു. രാവിലെ 10ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം മുതിർന്ന അംഗം പേയാട് അപ്പുക്കുട്ടൻ പതാക ഉയർത്തി. സമ്മേളനം സി.പി.ഐ അസിസ്റ്റൻറ് സെക്രട്ടറി കെ. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. കാട്ടാക്കട സജി, അഭിലാഷ്, എ. ആൽബർട്ട്, ബി. ശോഭന എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. അനിൽരാജ്, ചന്ദ്രബാബു എന്നിവർ പ്രമേയം അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി വിളപ്പിൽ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി ജി.ആർ. അനിൽ റിപ്പോർട്ടിന്മേൽ മറുപടി നൽകി. സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എൻ. രാജൻ, കിസാൻ സഭ ജില്ല പ്രസിഡൻറ് എൻ. ഭാസുരാംഗൻ, പൂവച്ചൽ ഷാഹുൽ, പള്ളിച്ചൽ വിജയൻ, മീനാങ്കൽകുമാർ എന്നിവർ സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
Next Story