Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമുദായ നേതൃത്വം...

സമുദായ നേതൃത്വം ഉത്തരവാദിത്തം നിറവേറ്റണം ^കടയ്ക്കല്‍ അബ്​ദുല്‍ അസീസ് മൗലവി

text_fields
bookmark_border
സമുദായ നേതൃത്വം ഉത്തരവാദിത്തം നിറവേറ്റണം -കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി വർക്കല: സമുദായ നേതൃത്വം ക്രിയാത്മകമായി സാമൂഹിക വിഷയങ്ങളെ സമീപിച്ച് ഉത്തരവാദിത്തം നിറവേറ്റണമെന്ന് മന്നാനിയ്യ സെക്രട്ടറി കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി. വർക്കല മന്നാനിയ്യ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഉലമ -ഉമറ സംഗമത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. വൈകാരികമായി പ്രശ്‌നങ്ങളെ സമീപിക്കുന്നത് അവസാനിപ്പിച്ച് യാഥാര്‍ത്ഥ്യ ബോധമുള്ളവരായി മാറിയാല്‍ ഇന്ന് നടക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകും. ഹാദിയക്ക് നീതി നിഷേധിക്കപ്പെടാതിരിക്കാന്‍ പൗരസമൂഹം ജാഗ്രതയുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.പി. മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എച്ച്. മുഹമ്മദ് മൗലവി, പാലുവള്ളി അബ്ദുല്‍ ജബ്ബാര്‍ മൗലവി, ഹാഫിസ് അബ്ദുല്‍ ലത്തീഫ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ നടന്ന ഹദീസ് സെമിനാര്‍ കടുവയില്‍ അറബിക് കോളജ് പ്രിന്‍സിപ്പൽ മുസ്തഫ ഹസ്രത്ത് ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story