Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2017 5:01 AM GMT Updated On
date_range 27 Nov 2017 5:01 AM GMTഇന്ത്യൻ ഒായിൽ സ്റ്റേറ്റ് ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ചാമ്പ്യന്മാർ
text_fieldsbookmark_border
കഴക്കൂട്ടം: ഇന്ത്യൻ ഒായിൽ സ്റ്റേറ്റ് ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ 113 പോയൻറുമായി തിരുവനന്തപുരം ചാമ്പ്യന്മാരായി. 32 പോയൻറുമായി ഇടുക്കി രണ്ടാംസ്ഥാനവും 27 പോയൻറുമായി കോഴിക്കോട് മൂന്നാംസ്ഥാനവും നേടി. കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ ആണ് മത്സരങ്ങൾ നടന്നത്. സമാപനസമ്മേളനവും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ചയൻകുമാർ ഉദ്ഘാടനം ചെയ്തു. അർജുന അവാർഡ് ജേതാവ് പത്മിനി തോമസ്, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് അഡ്വ. വി.കെ. ഹരികുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story