Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോഷ്​ടിച്ചെടുത്ത...

മോഷ്​ടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് വ്യാജ അപകടസന്ദേശങ്ങള്‍ നല്‍കി ഫയർഫോഴ്സിനെ വട്ടംകറക്കിയ 17കാരൻ പിടിയിൽ

text_fields
bookmark_border
പേരൂര്‍ക്കട: മോഷ്ടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് വ്യാജ അപകട സന്ദേശങ്ങള്‍ നല്‍കി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ വലച്ച കൗമാരക്കാരന്‍ പിടിയില്‍. പേരൂര്‍ക്കട കുടപ്പനക്കുന്ന് ബി.ടി നഗര്‍ സ്വദേശിയായ പതിനേഴുകാരനെയാണ് പേരൂര്‍ക്കട പൊലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് ഫയര്‍ഫോഴ്സ് അധികൃതര്‍ പറയുന്നത്: നാലാഞ്ചിറയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം തീപിടിത്തം ഉണ്ടായെന്ന് ശനിയാഴ്ച ഫയര്‍ഫോഴ്സി​െൻറ ചെങ്കല്‍ചൂള സ്റ്റേഷനില്‍ ഫോണിലൂടെ വിവരം ലഭിച്ചു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അഗ്നിബാധയുണ്ടായ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ പേരൂര്‍ക്കട സ്വകാര്യ ആശുപത്രിക്ക് സമീപം ഒരാള്‍ കിണറ്റില്‍ വീണെന്നും ഉടന്‍ എത്തിയില്ലെങ്കില്‍ മരിച്ചുപോകുമെന്നും വീണ്ടും വിവരം അറിയിച്ചു. ഇതി​െൻറ അടിസ്ഥാനത്തില്‍ ഒരു സംഘം രക്ഷാസംവിധാനങ്ങളുമായി പേരൂര്‍ക്കട എത്തി തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സന്ദേശങ്ങളെന്ന് തിരിച്ചറിഞ്ഞത്. അധികൃതര്‍ പേരൂര്‍ക്കട പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഒരു സ്ത്രീയില്‍നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഫയര്‍ഫോഴ്സ് അധികൃതരെ കബളിപ്പിച്ചതെന്ന് പതിനേഴുകാരൻ പൊലീസിനോട് സമ്മതിച്ചു. പ്രതിയെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story