Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 5:15 AM GMT Updated On
date_range 25 Nov 2017 5:15 AM GMTപതിനായിരം ഒപ്പുകൾ സമർപ്പിക്കും
text_fieldsbookmark_border
അഞ്ചൽ: രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയെ സ്വീകരിക്കുന്നതിെൻറ ഭാഗമായി പതിനായിരം ഒപ്പുകൾ സമർപ്പിക്കുമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിയോജകമണ്ഡലത്തിലെ 196 ബൂത്തുകളിൽനിന്നായി ശേഖരിച്ചതാണിത്. 27ന് രാവിലെ 11ന് അഞ്ചൽ പ്രൈവറ്റ് ബസ്സ്റ്റാൻഡ് മൈതാനത്താണ് സ്വീകരണം. സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ യു.ഡി.എഫ് പുനലൂർ നിയോജകമണ്ഡലം ചെയർമാൻ കരിക്കത്തിൽ പ്രസേനൻ, കൺവീനർ എം. നാസർഖാൻ, ഡി.സി.സി സെക്രട്ടറി ശശിധരൻ, കോൺഗ്രസ് ബ്ലോക് പ്രസിഡൻറുമാരായ ഏരൂർ സുഭാഷ്, നെൽസൺ സബാസ്റ്റ്യൻ, ആർ.എസ്.പി അഞ്ചൽ എൽ.സി സെക്രട്ടറി കാട്ടയ്യം സുരേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story