Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:20 AM GMT Updated On
date_range 2017-11-24T10:50:59+05:30സ്വയംപ്രതിരോധ പരിശീലനം വ്യാപിപ്പിക്കും ^ഡി.ജി.പി
text_fieldsസ്വയംപ്രതിരോധ പരിശീലനം വ്യാപിപ്പിക്കും -ഡി.ജി.പി തിരുവനന്തപുരം: സ്ത്രീസുരക്ഷ കൂടുതൽ ഫലപ്രദമാക്കുന്നതിന് വനിതകൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം കൂടുതൽ സ്ഥലങ്ങളിൽ നടപ്പാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതിനായി എല്ലാ വനിത പൊലീസ് ഉദ്യോഗസ്ഥർക്കും സ്വയം പ്രതിരോധ പരിശീലനം നൽകും. വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വനിത പൊലീസ് ഉദ്യോഗസ്ഥർക്കുള്ള സംസ്ഥാനതല സ്വയംപ്രതിരോധ പരിശീലന പരിപാടിയിൽ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പരിശീലനത്തിനായി ജില്ല തലത്തിൽ സ്ഥിരം കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ വനിതകൾക്ക് സ്വയം പ്രതിരോധവിദ്യകളിൽ സമഗ്രമായ പരിശീലനം സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുക്കപ്പെട്ട അറുപതോളം പേരാണ് തിരുവനന്തപുരം എസ്.എ.പിയിൽ നടന്ന 10 ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുത്തത്. ഇവർക്കുള്ള സർട്ടിഫിക്കറ്റുകളും ഡി.ജി.പി വിതരണം ചെയ്തു. ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി സുദേഷ്കുമാർ, പൊലീസ് ഇൻഫർമേഷൻ സെൻറർ ഡെപ്യൂട്ടി ഡയറക്ടറും പദ്ധതിയുടെ അക്കാദമിക് കോ-ഓഡിനേറ്ററുമായ പി.എസ്. രാജശേഖരൻ, വനിതസെൽ എസ്.പി. അലക്സ് കെ.ജോൺ എന്നിവർ സംസാരിച്ചു.
Next Story