Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:20 AM GMT Updated On
date_range 2017-11-24T10:50:59+05:30kkk
text_fieldsഅർച്ചന കൊലക്കേസ്: വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റി തിരുവനന്തപുരം: അർച്ചന കൊലക്കേസ് വിധി പറയുന്നത് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. വ്യാഴാഴ്ച വിധി പറയാൻ ഇരുന്ന കേസ് കോടതി വിധി തയാറാക്കാൻ വൈകിയതിനാലാണ് വിധി പറയുന്നത് മാറ്റിയത്. വട്ടിയൂർക്കാവ് അർച്ചന കൊലക്കേസിൽ പ്രതിയായ സീരിയൽ സംവിധായകൻ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞദിവസം കെണ്ടത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 201 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. നാലാം അഡീഷനൽ സെഷൻസ് ജഡ്ജ് ജെ. നാസർ ശിക്ഷ വിധിക്കും. സിനിമ സീരിയൽ സംവിധായകൻ ദേവൻ കെ. പണിക്കർ എന്ന തൃശൂർ സ്വദേശി ദേവദാസ് (40) രണ്ടാംഭാര്യ അർച്ചന എന്ന സുഷമയെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് തറയിൽ വീഴ്ത്തി കൈകാലുകൾ കെട്ടിയിട്ടശേഷം വെട്ടുകത്തി കൊണ്ട് തലയിലും മുഖത്തും വെട്ടിപ്പരിക്കേൽപിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
Next Story