കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ കേന്ദ്ര ശ്രദ്ധയിൽപെടുത്തി ^മന്ത്രി മേഴ്സിക്കുട്ടിയമ്മ

05:20 AM
24/11/2017
കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ കേന്ദ്ര ശ്രദ്ധയിൽപെടുത്തി -മന്ത്രി മേഴ്സിക്കുട്ടിയമ്മ തിരുവനന്തപുരം: കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ ആവശ്യമായ വിഷയങ്ങൾ കേന്ദ്ര സർക്കാറി​െൻറ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് കശുവണ്ടി വ്യവസായമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. നിലവിൽ അഞ്ച് ശതമാനം ഇറക്കുമതി നികുതിയാണ് അസംസ്കൃത കശുവണ്ടിക്ക് കേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നതാണ് സംസ്ഥാനത്തി​െൻറ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതിലൂടെ അസംസ്കൃത കശുവണ്ടിയുടെ വില കുറക്കാനാവും. റീജനൽ കോംപ്രിഹെൻസിവ് ഇക്കണോമിക് പാർട്ട്ണർഷിപ് പദ്ധതിപ്രകാരം വിയറ്റ്നാമുമായുള്ള സ്വതന്ത്ര കച്ചവടക്കരാർ റദ്ദാക്കുകയെന്നതാണ് കേന്ദ്രത്തിന് മുന്നിൽ െവച്ചിട്ടുള്ള മറ്റൊരാവശ്യം. കരാർ നടപ്പായാൽ വിയറ്റ്നാം കശുവണ്ടി കുറഞ്ഞ വിലക്ക് വിപണിയിലെത്തുകയും ആഭ്യന്തര വിപണി തകരുകയും ചെയ്യുമെന്ന ആശങ്ക കേന്ദ്രവുമായി പങ്കുെവച്ചിട്ടുണ്ട്. കേരളത്തിലെ പൊതു, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കശുവണ്ടി ഫാക്ടറികൾക്കാവശ്യമായ അസംസ്കൃത പരിപ്പ് ലഭ്യമാക്കാൻ കേരള കാഷ്യൂ ബോർഡ് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇടത്തരം കമ്പനികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകും. ഇവയെ മാതൃക യൂനിറ്റുകളായി മാറ്റും. ഫാക്ടറികൾക്ക് കുറഞ്ഞ വിലയ്ക്ക് അസംസ്കൃത കശുവണ്ടി ലഭ്യമാക്കുന്നതിലൂടെ വലിയ വിഭാഗം തൊഴിലാളികൾക്ക് സ്ഥിരം വേതനം ലഭിക്കും. ഇടനിലക്കാരെയും അനധികൃത കച്ചവടക്കാരെയും ഒഴിവാക്കുന്നതിലും കാഷ്യൂ ബോർഡ് ശ്രദ്ധപതിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
COMMENTS