Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:15 AM GMT Updated On
date_range 2017-11-24T10:45:00+05:30വർക്കല ഉപജില്ല കലോത്സവം സമാപിച്ചു
text_fieldsവർക്കല: നെടുങ്ങണ്ട എസ്.എൻ.വി.എച്ച്.എസ്.എസിൽ നടന്നുവന്ന ഉപജില്ല കലോത്സവം സമാപിച്ചു. സമാപനസമ്മേളനത്തിെൻറ ഉദ്ഘാടനവും സമ്മാനദാനവും ഡോ.എ. സമ്പത്ത് എം.പി നിർവഹിച്ചു. വെട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. അസിം ഹുസൈൻ അധ്യക്ഷതവഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് എ.ആർ. സുഭാഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രിൻസിപ്പൽ ജോസ്.കെ, വർക്കല എ.ഇ.ഒ വിജയകുമാരി കെ, നടൻ. ഞെക്കാട് രാജ്, റിജി, ബിന്ദു, എസ്. സജീഷ്, സുനിൽ കുമാർ. എം എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റും സമ്മേളനത്തിൽ സമ്മാനിച്ചു. മന്നാനിയ്യ വാർഷികവും സനദ് ദാനവും ഇന്ന് തുടങ്ങും വർക്കല: മന്നാനിയ്യ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ 33ാമത് വാർഷികവും സനദ് ദാന പരിപാടികളും വെള്ളിയാഴ്ച ആരംഭിക്കും. വൈകീട്ട് നാലിന് മന്നാനിയ്യ ചെയർമാനും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പതാക ഉയർത്തും. 4.30ന് നടയറ ജങ്ഷനിൽനിന്ന് മന്നാനിയ്യ കാമ്പസിലേക്ക് റോഹിങ്ക്യൻ അഭയാർഥി ഐക്യദാർഢ്യ റാലി നടക്കും. അഞ്ചിന് വിദ്യാഭ്യാസ,സാംസ്കാരിക, മത സൗഹാർദ സമ്മേളനം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. മന്നാനിയ്യ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷതവഹിക്കും. ശനിയാഴ്ച രാവിലെ എട്ടിന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. ഉച്ചക്ക് 1.30ന് പൂർവ വിദ്യാർഥി സമ്മേളനം എ. ബീരാൻകുട്ടി ഹസ്രത്ത് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് മുഅല്ലിം യുവജന വിദ്യാർഥി സമ്മേളനം പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി ഉൽഘാടനം ചെയ്യും കടുവയിൽ എ.എം. ഇർഷാദ് ബാഖവി അധ്യക്ഷതവഹിക്കും. ഞായറാഴ്ച രാവിലെ 7.30ന് ഹദീസ് സെമിനാർ സയ്യിദ് മുസ്തഫാ ഹസ്രത്ത് ഉദ്ഘാടനം ചെയ്യും. എ.എം. ബഷീർ മൗലവി അധ്യക്ഷതവഹിക്കും. ഒമ്പതിന് ഉലമാ ഉമറാ സമ്മേളനം അഡ്വ. പി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് യുവ പണ്ഡിതന്മാർക്കുള്ള സ്ഥാന വസ്ത്ര വിതരണ സമ്മേളനം മന്നാനിയ്യ പ്രിൻസിപ്പൽ കെ.പി. അബൂബക്കർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സനദ് ദാന സമ്മേളനം ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ പ്രസിഡൻറ് വി.എം. മൂസാ മൗലവി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ചേലക്കളം കെ.എം. മുഹമ്മദ് അബുൽ ബുഷറാ മൗലവി അധ്യക്ഷതവഹിക്കും.
Next Story