Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 5:17 AM GMT Updated On
date_range 23 Nov 2017 5:17 AM GMTകോളജ് ഓഫ് എൻജിനീയറിങ്ങിൽ ക്വസ്റ്റ് ഗ്ലോബലിെൻറ ഇന്നോവേഷൻ സെൻററിന് തുടക്കമായി
text_fieldsbookmark_border
തിരുവനന്തപുരം: ആഗോള എൻജിനീയറിങ് സൊല്യൂഷൻസ് ദാതാക്കളായ 'ക്വസ്റ്റ് ഗ്ലോബൽ, തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ (സി.ഇ.ടി) ക്വസ്റ്റ് ഇന്നോവേഷൻ സെൻററിന് തുടക്കമായി. ഐ.ടി വ്യവസായവും ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസവും തമ്മിൽ ബന്ധിപ്പിച്ച് സാങ്കേതിക ഇടം കെട്ടിപ്പടുക്കുന്നതിെൻറ തുടക്കമായാണ് പുതിയസംരംഭം ആരംഭിച്ചിരിക്കുന്നത്. ഐ.ടി, എംബെഡഡ് സിസ്റ്റം, ഡീപ് ലേണിങ് തുടങ്ങി മുൻനിര എൻജിനീയറിങ് സാങ്കേതിക മേഖലകളിൽ എൻജിനീയറിങ് വിദ്യാർഥികൾക്ക് പരിശീലനം നൽകുകയാണ് ക്വസ്റ്റ് ഇന്നോവേഷൻ സെൻറർ (ക്യൂ.െഎ.ടി) ലക്ഷ്യമിടുന്നത്. വിദ്യാർഥികൾക്ക് തങ്ങളുടെ പഠനവിഷയവുമായി ബന്ധപെട്ട ക്ലാസ് റൂം, ഓൺലൈൻ പാഠ്യവിഷയ വിവരങ്ങൾ, മേഖലയിലെ വിദഗ്ധരുടെ പ്രഭാഷണങ്ങൾ തുടങ്ങിയവ കോഴ്സ് മെറ്റീരിയൽ ആയി ലഭ്യമാക്കും. തുടക്കത്തിൽ സി.ഇ.ടിയിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, അപ്ലൈഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിലെ വിദ്യാർഥികൾക്കും സെൻററിൽ ചേരാനാകുമെന്ന് തിരുവനന്തപുരം സെൻറർ തലവനും വൈസ് പ്രെസിഡൻറുമായ എസ്. നാരായണൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story