Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിവാഹ വാഗ്‌ദാനം നൽകി...

വിവാഹ വാഗ്‌ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ചയാൾ പിടിയിൽ

text_fields
bookmark_border
കഴക്കൂട്ടം: വിവാഹ വാഗ്‌ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ചതിനുശേഷം ഒളിവിലായിരുന്ന പ്രതിയെ എട്ടുമാസങ്ങൾക്കുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. നന്നാട്ടുകാവ് പർള്ളാശേരി തമ്പുരാൻ ദേവീക്ഷേത്രത്തിന് സമീപം പർള്ളാശേരിവീട്ടിൽ ശ്യാംകുമാർ (32) ആണ് പിടിയിലായത്. പ്രതി മറ്റൊരു സ്ത്രീയെ വിവാഹനിശ്ചയം നടത്താൻ ശ്രമിക്കുന്നതറിഞ്ഞ് നന്നാട്ടുകാവിൽ വാടകക്ക് താമസിച്ചിരുന്ന പള്ളിച്ചൽ നരുവാമൂട് സ്വദേശിനിയായ വീട്ടമ്മ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. കേസെടുത്തതറിഞ്ഞ് ഒളിവിൽപോയ പ്രതി നെയ്യാറ്റിൻകരയിൽ താമസിക്കുന്നതറിഞ്ഞ് നരുവാമൂട് പൊലീസും പോത്തൻകോട് പൊലീസും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പോത്തൻകോട് സി.ഐ എസ്. ഷാജിക്കാണ് അന്വേഷണചുമതല. പോത്തൻകോട് എസ്.ഐ അശ്വനി, നരുവാമൂട് എസ്.ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story