Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 5:20 AM GMT Updated On
date_range 2017-11-22T10:50:55+05:30പൂതക്കുളത്ത് പൈപ്പ് പൊട്ടൽ വ്യാപകം; പരിഹാരം അകലെ
text_fieldsപരവൂർ: പൂതക്കുളം പഞ്ചായത്തിെൻറ വിവിധഭാഗങ്ങളിൽ പൈപ്പ് പൊട്ടൽ വ്യാപകമായിട്ടും പരിഹാരനടപടികളില്ല. പലയിടങ്ങളിലായി വൻതോതിൽ കുടിവെള്ളം നഷ്ടമായിക്കൊണ്ടിരിക്കുന്നു. പൈപ്പുകൾ പൊട്ടി മാസങ്ങളായി വെള്ളമൊഴുകുന്നതിനാൽ റോഡിനും കേടുപാടുകളുണ്ടാകുന്നു. പലയിടത്തും വെള്ളം റോഡിൽ കെട്ടിനിൽക്കുകയാണ്. ഇത് യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പൂതക്കുളം-ഈന്നിൻമൂട് റോഡിൽ വേപ്പാലുംമൂടിന് സമീപം പൈപ്പ് തകർന്ന് റോഡിൽ വെള്ളക്കെട്ടായിട്ട് മാസങ്ങൾ കഴിഞ്ഞു. അറ്റകുറ്റപ്പണി ചെയ്യാൻ ആവശ്യമായ തൊഴിലാളികളില്ലാത്തതാണ് പ്രശ്നമെന്നാണ് ഔദ്യോഗിക വിശദീകരണം. പൈപ്പുകൾ തകരുന്ന വിവരം യഥാസമയം ഓഫിസിൽ അറിയാത്തതും അറ്റകുറ്റപ്പണി വൈകാൻ കാരണമായി അധികൃതർ പറയുന്നു.
Next Story