Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.ഇ.ഡബ്ല്യു.എസ്.എ...

കെ.ഇ.ഡബ്ല്യു.എസ്.എ ജില്ല സമ്മേളനം നാളെ

text_fields
bookmark_border
കൊല്ലം: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആൻഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ (കെ.ഇ.ഡബ്ല്യു.എസ്.എ) ജില്ല സമ്മേളനം വ്യാഴാഴ്ച കാവനാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് ഇലക്ട്രിക്കല്‍ എക്‌സിബിഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. തമ്പാന്‍ ഉദ്ഘാടനം ചെയ്യും. 10ന് പൊതുസമ്മേളനം എൻ. വിജയന്‍പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ അവാര്‍ഡ് ദാനവും മികച്ച യൂനിറ്റുകള്‍ക്കുള്ള അവാര്‍ഡ് ദാനവും സംസ്ഥാന പ്രസിഡൻറ് വി.എസ്. സജീവന്‍ നിര്‍വഹിക്കും. ഉച്ചക്ക് രണ്ടിന് പ്രതിനിധി സമ്മേളനം നടക്കുമെന്ന് ഭാരവാഹികളായ പി. തമ്പാൻ, ജി. ഗിരീഷ്, കെ. ശശിധരന്‍പിള്ള, സി. ശ്രീകുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story