Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഞാന്‍ മുഹമ്മദ് അബ്​ദുൽ ...

'ഞാന്‍ മുഹമ്മദ് അബ്​ദുൽ റഹ്​മാന്‍' വിഡിയോ ഡോക്യുമെൻററി പ്രകാശനം

text_fields
bookmark_border
തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള മുസിരിസ് പൈതൃക പദ്ധതിക്കുവേണ്ടി സി--ഡിറ്റ് തയാറാക്കിയ 'ഞാന്‍ മുഹമ്മദ് അബ്ദുൽ റഹ്മാന്‍' എന്ന വിഡിയോ ഡോക്യുമ​െൻററി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനി, മുസ്ലിം സമുദായ പരിഷ്‌കര്‍ത്താവ്, പത്രപ്രവര്‍ത്തകന്‍, നിയമസഭ സാമാജികന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഹമ്മദ് അബ്ദുൽ റഹ്മാന്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിനും മതേതരത്വത്തിനും സ്വന്തം ജീവിതം കൊണ്ട് സ്വതന്ത്രഭാഷ്യം രചിച്ച ദേശാഭിമാനിയാണ്. മുഹമ്മദ് അബ്ദുൽ റഹ്മാ​െൻറ ജന്മഗൃഹമായ കൊടുങ്ങല്ലൂര്‍ കറുകപ്പാടത്ത് സാക്ഷാത്കരിക്കുന്ന മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി തയാറാക്കിയ ഡോക്യുമ​െൻററി സംവിധാനം ചെയ്തത് കെ. മോഹന്‍ കുമാറാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി-ഡിറ്റ് രജിസ്ട്രാര്‍ ജി. ജയരാജ്, മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ നൗഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story