Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 5:24 AM GMT Updated On
date_range 2017-11-21T10:54:01+05:30അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ കുട്ടികൾ ക്രിമിനലുകളായി മാറും ^മുഖ്യമന്ത്രി
text_fieldsഅവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ കുട്ടികൾ ക്രിമിനലുകളായി മാറും -മുഖ്യമന്ത്രി തിരുവനന്തപുരം: കുട്ടികളുടെ അവകാശങ്ങൾ സമൂഹം നിഷേധിച്ചാൽ ഭാവിയിൽ അവർ വളർന്നുവരുന്നത് ക്രിമിനലുകളായിട്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ ബാലാവകാശങ്ങൾ സംരക്ഷിക്കുക എന്നത് നാടിനെ സംരക്ഷിക്കുന്നതിന് തുല്യമാണെന്നും ഇതിനായി രക്ഷാകർത്താക്കളും അധ്യാപകരും മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ കനകക്കുന്നില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ ശിശുദിനാഘോഷത്തിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാലാവകാശ സംരക്ഷണത്തിനുള്ള നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികളുടെ മനസ്സില്‍ നല്ല കാര്യങ്ങള്‍ എത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാവണം. നന്മയുടെ ശുദ്ധവായു ശ്വസിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കണം. അതിനുള്ള അന്തരീക്ഷം നാം സൃഷ്ടിക്കണം. കുട്ടികളെ മയക്കുമരുന്നിന് അടിമയാക്കാനും അവയുടെ വാഹകന്മാരാക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരെ നാം ജാഗ്രത പാലിക്കണം. ഇന്ത്യയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 12.5 കോടി കുട്ടികളുണ്ട്. ഇതില്‍ രണ്ടരേക്കാടി കുട്ടികള്‍ മരിക്കുന്നു. 6.5 കോടി കുട്ടികള്‍ക്ക് കൃത്യമായി ഭക്ഷണവും പോഷകാഹാരവും ലഭിക്കാതെ വളര്‍ച്ച മുരടിക്കുന്നു. ഇതിനെക്കാള്‍ വലിയ ബാലാവകാശ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തപാല്‍ വകുപ്പുമായി ചേര്‍ന്ന് ബാലാവകാശ സംരക്ഷണ കമീഷന്‍ പുറത്തിറക്കിയ തപാല്‍ കവര്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ബാലാവകാശ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാകോശി, അംഗങ്ങളായ ഷീല മേനോന്‍, ഡോ. എം.പി. ആൻറണി, സി.ജെ. ആൻറണി, സിസ്റ്റർ ബിജി ജോസ്, സെക്രട്ടറി അനിത ദാമോദരന്‍, തപാല്‍ വകുപ്പ് സീനിയര്‍ സൂപ്രണ്ട് മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
Next Story