Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 5:20 AM GMT Updated On
date_range 2017-11-21T10:50:59+05:30സ്കൂബ ഡൈവിങ് പരിശീലനം
text_fieldsതിരുവനന്തപുരം: സമുദ്ര ഗവേഷണത്തിന് സഹായകമാവുന്ന വിധം തീരദേശ നിവാസികൾക്ക് സ്കൂബ ഡൈവിങ് പരിശീലനത്തിന് അവസരമൊരുങ്ങുന്നു. വള്ളക്കടവ് ആസ്ഥാനമായ ഫ്രണ്ട്സ് ഒാഫ് മറൈൻ ലൈഫിെൻറ നേതൃത്വത്തിലാണ് പരിപാടി. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വലിയതുറ എസ്.ആർ.എം.ഇ.ആർ.സിയിൽ നടക്കുന്ന ചടങ്ങിൽ ഹരിതകേരള മിഷൻ വൈസ് ചെയർമാൻ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്യും. ഒരുമാസം നീളുന്ന പരിപാടി തെരഞ്ഞെടുക്കപ്പെട്ട എട്ടുപേർക്ക് സ്കൂബ ഡൈവർ അനീഷ അനി ബെനഡിക്ട് പരിശീലനം നൽകും. കോവളം കേന്ദ്രമായി പ്രവർത്തിക്കുന്ന ബോണ്ട് ഒാഷ്യൻ സഫാരിയുടെ സഹകരണത്തോടെയാണ് പരിപാടി. പരിശീലനത്തിനൊടുവിൽ അന്താരാഷ്ട്ര ലൈസൻസ് നൽകുമെന്നും ഫ്രണ്ട്സ് ഒാഫ് മറൈൻ ലൈഫ് ചീഫ് കോഒാഡിനേറ്റർ റോബർട്ട് പനിപ്പിള്ള അറിയിച്ചു.
Next Story