Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹാഫ് മാരത്തണിൽ അഞ്ചൽ...

ഹാഫ് മാരത്തണിൽ അഞ്ചൽ സെൻറ്​ ജോൺസ് ജേതാക്കൾ

text_fields
bookmark_border
കാട്ടാക്കട: കേരള സർവകലാശാല ഹാഫ് മാരത്തൺ ചാമ്പ്യൻഷിപ്പിൽ അഞ്ചൽ സ​െൻറ് ജോൺസ് കോളജിലെ പുരുഷ-വനിത വിഭാഗങ്ങൾ ഒന്നാം സ്ഥാനം നേടി. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ നടന്ന മത്സരത്തിന് മാനേജർ ഡോ. ജെ. ബെനറ്റ് ഏബ്രഹാം ഫ്ലാഗ് ഓഫ് ചെയ്തു. കാട്ടാക്കടയിൽനിന്ന് തുടങ്ങി കള്ളിക്കാട്, കുറ്റിച്ചൽ, പൂവച്ചൽ വഴി കോളജിൽ ആണ് മത്സരം സമാപിച്ചത്. പുരുഷ വിഭാഗത്തിൽ അഞ്ചൽ സ​െൻറ് ജോൺസ്‌ കോളജിലെ ലിജിൻ സജിയും വനിതകളിൽ ലീബാ ജോർജും ഒന്നാം സ്ഥാനം നേടി. പുരുഷന്മാരിൽ കൊല്ലം എസ്.എൻ കോളജിലെ പി.എസ്. അഖിൽ രണ്ടാം സ്ഥാനവും അഞ്ചൽ സ​െൻറ് ജോൺസ് കോളജിലെ നിതീഷ് കുമാർ മൂന്നാം സ്ഥാനവും നേടി. വനിതകളിൽ സ​െൻറ് ജോൺസ് കോളജിലെ ബി. ആതിരയും ക്രിസ്ത്യൻ കോളജിലെ എ. ജെ. അഖില മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ ഐ.ബി. സതീഷ് എം.എൽ.എ, പ്രിൻസിപ്പൽ പ്രഫ. പോൾരാജ്, യൂനിയൻ ചെയർമാൻ വൈശാഖൻ, വിൻസ​െൻറ്, മരത്തൂർ സക്കറിയ, ഡോ. ജി. പി. സുധീർ, ആശ എൽ. സ്റ്റീഫൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story