Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 5:17 AM GMT Updated On
date_range 2017-11-20T10:47:59+05:30ബൈക്കിടിച്ച് പത്ര ഏജൻറിന് പരിക്ക്
text_fieldsഓച്ചിറ: അമിതവേഗത്തിൽ വന്ന ബൈക്കിടിച്ച് പത്ര ഏജൻറിന് ഗുരുതരപരിക്ക്. വള്ളികുന്നം ഇലിപ്പക്കളം ശശിഭവനത്തിൽ ശശിധരൻ (62) ആണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 10ന് പ്രീമിയർ ജങ്ഷന് സമീപമായിരുന്നു അപകടം. ഓച്ചിറ ക്ഷേത്രദർശനത്തിന് ദേശീയപാതയിലൂടെ നടന്നുവരുമ്പോഴാണ് അപകടം. ശശിധരനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടനിലത്ത് വയോധികയുടെ മാല നഷ്ടപ്പെട്ടു ഓച്ചിറ: ക്ഷേത്രദർശനത്തിെനത്തിയ വയോധികയുടെ ഒന്നരപ്പവൻ മാല നഷടപ്പെട്ടു. മയ്യനാട് പുള്ളിചിറ വാറയിൽ വീട്ടിൽ അംബിക(60)യുടെ മാലയാണ് ഞായറാഴ്ച രാവിലെ 10ഒാടെ ഗണപതി ആൽത്തറക്ക് സമീപം നഷ്ടമായത്. മോഷ്ടാക്കളെ പിടികൂടാൻ കാമറയും മഫ്ടിയിൽ പൊലീസും പടനിലത്ത് ഉെണ്ടങ്കിലും അവരുടെ കണ്ണ് വെട്ടിച്ച് സ്ത്രീ മോഷ്ടാക്കൾ പടനിലത്ത് തങ്ങുന്നുണ്ട്. ഓച്ചിറ പൊലീസിൽ പരാതി നൽകി.
Next Story