Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൂദാശ ചടങ്ങ്​ തുടങ്ങി

കൂദാശ ചടങ്ങ്​ തുടങ്ങി

text_fields
bookmark_border
കുന്നിക്കോട്: തലവൂര്‍ നടുത്തേരി സ​െൻറ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ കൂദാശ ചടങ്ങുകള്‍ തുടങ്ങി. കൊടിമര കൂദാശ, ഓഫിസ് മന്ദിര കൂദാശ എന്നിവക്ക് കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാര്‍ അന്തോനിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു. തിങ്കളാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനക്ക് ഫാ. ഷൈൻ വി. മാത്യു തുവയൂര്‍ കാര്‍മികത്വം വഹിക്കും. വൈകീട്ട് ആറിന് ഇടവക സ്ഥാപകനായ മാത്യൂസ് ദ്വിതീയന്‍ ബാവ അനുസ്മരണം ഫാ മാത്യൂസ് വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്നം ജ്ഞാനതപസി മുഖ്യസന്ദേശം നല്‍കും. വെള്ളിയാഴ്ച രാവിലെ ഏഴിന് ഫാ. ഒ. തോമസ് കുർബാനക്ക് നേതൃത്വം നൽകും. ഉച്ചക്ക് 2.30ന് മെത്രാപ്പോലീത്തമാര്‍ക്ക് സ്വീകരണം. മൂന്നിന് പൊതുസമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാര്‍ അന്തോനിയോസ് അധ്യക്ഷത വഹിക്കും. കൊച്ചി ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് കൂദാശസന്ദേശം നല്‍കും. ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എം.പിയും മ്യൂസിക് സ്കൂളി​െൻറ ഉദ്ഘാടനം ഗണേഷ്കുമാര്‍ എം.എൽ.എയും നിര്‍വഹിക്കും. തെരുവിൽ അലഞ്ഞയാൾക്ക് ഗാന്ധിഭവനിൽ അഭയം പത്തനാപുരം: ടൗണിലും പരിസരപ്രദേശത്തും അലഞ്ഞുനടന്ന മനോനില നിലതെറ്റിയ അജ്ഞാതന് ഗാന്ധിഭവന്‍ അഭയംനല്‍കി. ദിവസങ്ങളായി മാലൂരും പരിസരപ്രദേശങ്ങളിലും അലഞ്ഞുനടന്നയാളെ പത്തനാപുരം പൊലീസി​െൻറ നേതൃത്വത്തിലാണ് ഗാന്ധിഭവനിലെത്തിച്ചത്. ഹമീദ് രാജ് എന്ന് പേരുപറയുന്ന ഇയാള്‍ കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പേരൂര്‍ക്കട മാനോരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹെത്തക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഗാന്ധിഭവനുമായി (9605047000) ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story