Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2017 5:20 AM GMT Updated On
date_range 2017-11-19T10:50:58+05:30പ്രവർത്തകർക്കും പ്രകടനത്തിനുംനേരെ ആസൂത്രിത അക്രമമെന്ന് സി.പി.എം
text_fieldsചവറ: സി.പി.എമ്മിെൻറ നേതാക്കളെയും പ്രവർത്തകരെയും വകവരുത്താൻ ലക്ഷ്യമിട്ട് എസ്.ഡി.പി.ഐ നടത്തിയ ആക്രമണത്തിന് പിന്നിൽ ആസൂത്രിതമായ നീക്കമാണെന്ന് ഏരിയ സെക്രട്ടറി ടി. മനോഹരൻ പ്രസ്താവനയിൽ പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിമാരുടെയും ഡി.വൈ.എഫ്.ഐ പ്രവർത്തകെൻറയും വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. ബ്രാഞ്ച് സെക്രട്ടറിമാരായ വിപിൻ, രതീഷ് ചന്ദ്രൻ എന്നിവരുടെയും ഡി.വൈ.എഫ്.ഐ പ്രവർത്തകനായ രാജ് കിരണിെൻറയും വീടുകളിലെ ജനൽചില്ലുകൾ പൂർണമായും അടിച്ചുതകർത്തു. ആറു കാറുകളും മൂന്ന് ബൈക്കുകളും തകർക്കുകയും വീടിെൻറ കാർ പോർച്ചിലിരുന്ന ബുള്ളറ്റ് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയും ചെയ്തു. നിരവധി പാർട്ടി പ്രവർത്തകർക്കും നേതാക്കന്മാർക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. എസ്.ഡി.പി.ഐ നടത്തുന്ന ഇത്തരം നടപടിക്കെതിരെ പ്രതിഷേധമുയരുമെന്നും ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. അക്രമം നടന്ന വീടുകളിൽ സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ, പി.കെ. ഗുരുദാസൻ, ജില്ല നേതാക്കൾ എന്നിവർ സന്ദർശനം നടത്തി.
Next Story