Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചവറയിലെ അക്രമം...

ചവറയിലെ അക്രമം സി.പി.എമ്മി​െൻറ രാഷ്​ട്രീയ അസഹിഷ്​ണു​ത ^എസ്​.ഡി.പി.​െഎ

text_fields
bookmark_border
ചവറയിലെ അക്രമം സി.പി.എമ്മി​െൻറ രാഷ്ട്രീയ അസഹിഷ്ണുത -എസ്.ഡി.പി.െഎ കൊല്ലം: ചവറയിൽ ബഹുജൻ മുന്നേറ്റ യാത്രക്ക് നേരെയുണ്ടായ ആക്രമണം സി.പി.എമ്മി​െൻറ രാഷ്ട്രീയ അസഹിഷ്ണുതയാണെന്ന് എസ്.ഡി.പി.െഎ സംസ്ഥാന വൈസ്പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വാർത്തസമ്മേളനത്തിൽ പറഞ്ഞു. അടിസ്ഥാന ജനവിഭാഗത്തി​െൻറ രാഷ്ട്രീയ മുന്നേറ്റം സി.പി.എമ്മിനെ അസ്വസ്ഥമാക്കുന്നു. എസ്.ഡി.പി.െഎ സമാധാനപരമായി നടത്തിയ ജാഥക്ക് നേരെ സി.പി.എം പ്രവർത്തകരും സായുധരായ റെഡ് വളൻറിയർമാരും അക്രമം നടത്തുകയിരുന്നു. എസ്.ഡി.പി.െഎ ജില്ല ജനറൽ സെക്രട്ടറിയടക്കം 20ഒാളം പ്രവർത്തകർക്കാണ് പരിേക്കറ്റത്. നിരവധി വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. സി.പി.എമ്മി​െൻറ മുതലാളിത്തവത്കൃത നേതൃത്വവും വർഗീയവത്കൃത അണികളും കേരളത്തിൽ സാധാരണക്കാര​െൻറ സ്വാതന്ത്ര്യത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും നേരെ കൈയേറ്റം നടത്തുന്നു. അക്രമികൾക്കെതിരെ നിഷ്പക്ഷ അേന്വഷണം നടത്തി നിയമനടപടി സ്വീകരിക്കണം. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് എ.കെ.സലാഹുദ്ദീൻ, ഷറാഫത്ത് മല്ലൻ എന്നിവരും പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story