Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.എം ഏരിയ

സി.പി.എം ഏരിയ സമ്മേളനം

text_fields
bookmark_border
കൊട്ടിയം: സി.പി.എം കൊട്ടിയം ഏരിയ സമ്മേളനം 22 മുതൽ 25 വരെ കൊട്ടിയത്ത് നടക്കും. കലാകായിക മത്സരങ്ങൾ, കൊടിമര ദീപശിഖ പതാകജാഥകൾ, പ്രതിനിധി സമ്മേളനം, റെഡ് വളൻറിയർ പരേഡ് എന്നിവയും പൊതുസമ്മേളനവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കലാമത്സരങ്ങളും വനിതകളുടെ കബടി മത്സരവും 21, 22 തീയതികളിലായി നടക്കും. 22ന് സ്വാഗതസംഘം ചെയർമാൻ എസ്. ഫത്തഹുദീൻ പതാക ഉയർത്തും. 23ന് പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. സുദേവൻ ഉദ്ഘാടനംചെയ്യും. 25ന് വൈകീട്ട് റെഡ് വളൻറിയർ പരേഡും പൊതുസമ്മേളനവും. പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്വകാര്യ ബസ് സമരം മാറ്റി കൊട്ടിയം: മയ്യനാട് റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ ഡിസംബർ ഒന്നുമുതൽ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റിയതായി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും മോട്ടോർ തൊഴിലാളി യൂനിയനും (ഐ.എൻ.ടി.യു.സി) അറിയിച്ചു. കുട്ടിക്കട--മയ്യനാട് റോഡി​െൻറ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പൂർണമായ ടാറിങ് ഉടൻ നടത്തുമെന്ന് പി.ഡബ്യു.ഡി വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ നൽകിയ ഉറപ്പിനെ തുടർന്നാണ് സമരം മാറ്റിെവച്ചതെന്ന് ക്രിസ്റ്റി വിൽഫ്രഡ്, ശങ്കരനാരായണപിള്ള, ആർ.എസ്. അബിൻ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story