Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:20 AM GMT Updated On
date_range 2017-11-18T10:50:59+05:30പയറിെൻറ ഗുണഗണങ്ങളുമായി രണ്ട് കൊച്ച് മിടുക്കികൾ ----------------------------------------------------------
text_fieldsകൊട്ടാരക്കര: മലയാളികളുടെ നിത്യജീവിതത്തിൽ പയർ വർഗങ്ങളുടെ ആവശ്യകതയെകുറിച്ചുള്ള രണ്ട് കൊച്ച് മിടുക്കികളുടെ ബോധവത്കരണം ശ്രദ്ധേയമായി. ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിെൻറ രണ്ടാംദിനമായ വെള്ളിയാഴ്ച കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്.കെ.വി.വി.എച്ച്.എസ്.എസിൽ നടന്ന ഗവേഷണ പ്രൊജക്റ്റ് വിഭാഗം മത്സരത്തിലാണ് പയറിെൻറ മേന്മയുമായി പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികളായ ഹിബ യാസ്മീനും വൈഷ്ണവി ആർ.എസും എത്തിയത്. 50ലധികം പയർവിഭവങ്ങൾ പ്രദർശനത്തിന് ഒരുക്കിയാണ് പയർ വർഗത്തിെൻറ പോഷകമൂല്യങ്ങളെ കുറിച്ച് ഇവർ കാണികൾക്ക് പറഞ്ഞുകൊടുത്തത്. ക്ലാസ് ടീച്ചറായ നൂർജഹാെൻറ പിന്തുണയോടെയാണ് ശാസ്ത്രമേളക്ക് ഗവേഷണ പ്രൊജക്റ്റ് വിഭാഗത്തിൽ ഈ വിഷയം തെരഞ്ഞെടുത്തതെന്ന് കുട്ടികൾ പറഞ്ഞു. -
Next Story