Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:20 AM GMT Updated On
date_range 18 Nov 2017 5:20 AM GMTശാസ്ത്രമേളയിൽ കരുനാഗപ്പള്ളി ചാമ്പ്യൻമാർ
text_fieldsbookmark_border
കൊട്ടാരക്കര: റവന്യൂ ജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്രമേളയിൽ കരുനാഗപ്പള്ളി ചാമ്പ്യൻമാരായി. 184 പോയേൻറാടെയാണ് വിജയികളായത്. 183 പോയൻറുമായി അഞ്ചലും 164 പോയൻറുമായി ചടയമംഗലവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹയർ സെക്കൻഡറി വി.എച്ച്.എസ് വിഭാഗത്തിൽ 58 പോയേൻറാടെ കൊട്ടാരക്കര മുന്നിലെത്തിയപ്പോൾ 54 പോയൻറുമായി അഞ്ചൽ രണ്ടാം സ്ഥാനവും 44 പോയൻറുമായി ചടയമംഗലം, ചാത്തന്നൂർ ഉപജില്ലകൾ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ 58 പോയേൻറാടെ കരുനാഗപ്പള്ളി മുന്നിലെത്തി. 54 പോയേൻറാടെ അഞ്ചൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 47 പോയേൻറാടെ കുണ്ടറ ഉപജില്ല മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ 57 പോയേൻറാടെ കരുനാഗപ്പള്ളി ചാമ്പ്യൻമാരായി. 53 പോയേൻറാടെ പുനലൂർ രണ്ടാം സ്ഥാനവും 50 പോയൻറുകളോടെ ചടയമംഗലം, ചവറ ഉപജില്ലകൾ മൂന്നാം സ്ഥാനവും നേടി. എൽ.പി വിഭാഗത്തിൽ 38 പോയേൻറാടെ ചവറ ഉപജില്ല ഒന്നാമതെത്തി. 31 പോയൻറുമായി കരുനാഗപ്പള്ളി രണ്ടാം സ്ഥാനവും 28 പോയേൻറാടെ അഞ്ചൽ മൂന്നാം സ്ഥാനവും നേടി. ഗണിതശാത്രമേളയിൽ ചടയമംഗലം ചാമ്പ്യൻമാർ കൊട്ടാരക്കര: ഗണതിശാസ്ത്രമേളയിൽ 299 പോയേൻറാടെ ചടയമംഗലം ചാമ്പ്യൻമാരായി. 297 പോയേൻറാടെ പുനലൂർ രണ്ടാം സ്ഥാനവും 263 പോയേൻറാടെ കരുനാഗപ്പള്ളി മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി -വി.എച്ച്.എസ് വിഭാഗങ്ങളിൽ 119 പോയൻറുമായി പുനലൂർ ചാമ്പ്യൻമാരായപ്പോൾ 114 പോയൻറുമായി ചടയമംഗലം രണ്ടാം സ്ഥാനവും 105 പോയൻറുമായി അഞ്ചൽ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ 128 പോയേൻറാടെ ചടയമംഗലം ഒന്നാമതെത്തി. 108 പോയേൻറാടെ കൊല്ലം രണ്ടാം സ്ഥാനവും 102 പോയൻറുമായി പുനലൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ 49 പോയേൻറാടെയാണ് പുനലൂർ ചാമ്പ്യൻമാരായത്. എൽ.പി വിഭാഗത്തിൽ 34 പോയേൻറാടെ വെളിയം മുന്നിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story