Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:20 AM GMT Updated On
date_range 18 Nov 2017 5:20 AM GMTവ്യാജ പരാതി നല്കി പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയിൽ
text_fieldsbookmark_border
പേരൂർക്കട: ബേക്കറിയിൽനിന്ന് വാങ്ങിയ കേക്കിൽ ജീവനുള്ള പുഴുക്കെള കണ്ടെത്തിയെന്ന . പന്തളം കടശ്ശനാട് പൂഴിക്കാട് പ്രദീപ് ഭവനിൽ പ്രദീപ് കുമാറിനെയാണ് (33) മണ്ണത്തല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച നാലാഞ്ചിറയിലെ ബേക്കറിയിൽനിന്ന് വാങ്ങിയ കേക്കിൽ ജീവനുള്ള പുഴുക്കളെ കെണ്ടന്ന് പറഞ്ഞ് ഫുഡ് സേഫ്റ്റി ഓഫിസർക്ക് പ്രദീപ് പരാതി നൽകിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ കേക്ക് വാങ്ങിയ ബേക്കറി താൽക്കാലികമായി അടച്ചിടാൻ നിർദേശിച്ചു. ഇതിനു ശേഷം ഇയാള്‍ ബേക്കറി ഉടമ മുത്തുകുമാറിനെ ഫോണിൽ വിളിച്ച് പരാതി പിൻവലിക്കാൻ രണ്ടു ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരസിച്ച കടയുടമയെ വീണ്ടും ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഉടമ മണ്ണന്തല പൊലീസിൽ പരാതി നൽകി. പൊലീസിെൻറ സഹായത്തോടെ ഇയാള്‍ക്ക് രൂപ നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ ബേക്കറി ഉടമയോട് രുപ ആവശ്യപ്പെടുന്നതിെൻറ ശബ്ദരേഖ പൊലീസിന് ലഭിച്ചിട്ടുണ്ട്. പേരൂർക്കട പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്റ്റുവർട്ട് കീലറിെൻറ നിർദേശത്തെ തുടര്‍ന്ന് മണ്ണന്തല എസ്.ഐ അനൂപിെൻറ നേതൃത്വത്തിൽ ഷാഡോ ടീമാണ് ഇയാളെ പിടികൂടിയത്. ചിത്രം പ്രദീപ് കുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story