Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:17 AM GMT Updated On
date_range 18 Nov 2017 5:17 AM GMTകലോത്സവങ്ങൾ സർഗാത്മക കഴിവുകൾ വാർത്തെടുക്കുന്ന വേദിയായി മാറി ^ ഔസേപ്പച്ചൻ
text_fieldsbookmark_border
കലോത്സവങ്ങൾ സർഗാത്മക കഴിവുകൾ വാർത്തെടുക്കുന്ന വേദിയായി മാറി - ഔസേപ്പച്ചൻ കൊട്ടാരക്കര: കുട്ടികളുടെ സർഗാത്മക കഴിവുകൾ വാർത്തെടുക്കാനുള്ള വേദിയായി കലോത്സവങ്ങൾ മാറുന്നതായി സംഗീത സംവിധായകൻ ഔസേപ്പച്ചൻ. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജന കമീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് കെ. തുളസീധരൻ അധ്യക്ഷതവഹിച്ചു. ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം അനിൽ അമ്പലക്കര, ഡോ. സി. ബിജു, സ്കൂൾ മാനേജർ കെ. സുരേഷ് കുമാർ, പി.ടി.എ വൈസ് പ്രസിഡൻറ് സുധാകരൻ പള്ളത്ത്, പ്രിൻസിപ്പൽ ജിജി വിദ്യാധരൻ, പ്രഥമാധ്യാപിക സിന്ധു എസ്. നായർ, ഷൈനി ഹരിദാസ്, ജയകുമാരി ജെ.എസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story