Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:17 AM GMT Updated On
date_range 2017-11-18T10:47:58+05:30യു.ഡി.എഫ് പ്രവർത്തകർ അസി. എൻജിനീയറെ ഉപരോധിച്ചു
text_fieldsനീണ്ടകര: യു.ഡി.എഫ് പ്രവർത്തകർ ഹാർബർ അസി. എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു. നീണ്ടകര അഴിമുഖത്ത് ഖനനം നിലച്ചിട്ട് ഒന്നരവർഷമാെയന്നും ജില്ലിയിൽനിന്ന് ഫിഷറീസ് മന്ത്രി ഉണ്ടായിട്ടും പ്രശ്നത്തെ നിസ്സാരമായി കാണുെന്നന്നും ആരോപിച്ചായിരുന്നു ഉപരോധം. ഡി.സി.സി ജനറൽ സെക്രട്ടറി സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു. സമരക്കാരുമായി നടന്ന ചർച്ചയിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാം എന്ന ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിച്ചു. ജാക്സൺ നീണ്ടകര, സാബു, മനു, പ്രിൻസ്, കുട്ടൻ, സാജൻ, സോണി, രതീഷ്, ജോണി എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി. കെ.സി. വേണുഗോപാൽ എം.പിക്കു നേരെ ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം ഓച്ചിറ: സോളാർ കേസിൽ കുറ്റാരോപിതനായ കെ.സി. വേണുഗോപാൽ എം.പിക്കുനേരെ ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. അഴീക്കൽ ഗവ. ഹൈസ്കൂളിൽ ഒാഡിറ്റോറിയം ഉദ്ഘാടനം ചെയ്യാനെത്തിയ എം.പിയെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധ മുദ്രാവാക്യങ്ങളും കരിങ്കൊടിയുമായെത്തിയ പ്രവർത്തകർ എം.പി രാജിെവച്ചൊഴിയണമെന്നാവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് സെക്രട്ടറി ടി.ആർ. ശ്രീനാഥ്, പ്രസിഡൻറ് ആർ. രഞ്ജിത്ത്, പി.കെ. ഹാഷിം, ഫസൽ, രതീഷ്, നിധീഷ്, അമീൻ ഷാജി, ഷാനു, ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
Next Story