Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2017 5:17 AM GMT Updated On
date_range 2017-11-17T10:47:57+05:30സി.പി.എം ചവറ ഏരിയ സമ്മേളനം; ടി. മനോഹരൻ വീണ്ടും സെക്രട്ടറി
text_fieldsചവറ: സി.പി.എം ചവറ ഏരിയ സമ്മേളനത്തിൽ 21 അംഗ ഏരിയ കമ്മിറ്റിയുടെ സെക്രട്ടറിയായി നിലവിലെ സെക്രട്ടറി ടി. മനോഹരനെ മൂന്നാമതും തെരഞ്ഞെടുത്തു. നിലവിലെ 19 അംഗ ഏരിയ കമ്മിറ്റിയിൽനിന്ന് മൂന്നുപേർ ഒഴിവായപ്പോൾ പുതുതായി ആറു പേർ ഉൾപ്പെട്ടു. ഒരു സീറ്റ് നേരത്തേ ഒഴിച്ചിട്ടിരുന്നു. നീണ്ടകരയിൽനിന്നുള്ള എൻ.എസ്. ബൈജു, ജില്ല കമ്മിറ്റിയംഗം ജി. മുരളീധരൻ, വി. കൊച്ചുകുട്ടൻ എന്നിവരാണ് ഒഴിവായത്. ചവറ വെസ്റ്റ് ലോക്കൽ സെക്രട്ടറി എം. അനൂപ്, മുൻ സെക്രട്ടറി സുരേഷ് ബാബു, വടക്കുംതല ലോക്കലിൽനിന്നുള്ള സന്തോഷ്, ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ. നിയാസ്, തെക്കുംഭാഗം മുൻ പഞ്ചായത്ത് പ്രസിഡൻറ് ബീനാ ദയൻ, ഡി.വൈ.എഫ്.ഐ ചവറ ബ്ലോക്ക് സെക്രട്ടറി എസ്. അനിൽ എന്നിവർ പുതിയ ഏരിയ കമ്മിറ്റിയിൽ ഇടം പിടിച്ചു. മത്സരമൊഴിവാക്കി ഐകകണ്ഠ‍്യേനയാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. സമ്മേളന പ്രതിനിധികളെ ചൊല്ലി വിവിധ ലോക്കൽ കമ്മിറ്റികളിൽ ഉണ്ടായ അസ്വാരസ്യങ്ങൾ ഏരിയ സമ്മേളനത്തിൽ പ്രതിഫലിച്ചില്ല. തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റിയിലുണ്ടായ മത്സരം ഏരിയ സമ്മേളനത്തിലും ആവർത്തിക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നതെങ്കിലും ജില്ല സെക്രട്ടറി ചുമതലക്കാരനായി നടന്ന സമ്മേളനത്തിന് മുമ്പായിതന്നെ വിമതനീക്കങ്ങളെ ചർച്ച ചെയ്ത് ഒഴിവാക്കി. വടക്കുംതല ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്താതിരുന്ന കെ.എ. നിയാസ് ഏരിയ നേതൃത്വത്തിെൻറ ഇടപെടലിലാണ് പുതിയ കമ്മിറ്റിയിൽ ഉൾപ്പെട്ടത്. കെ.എസ്.കെ.ടി.യു, പി.കെ.എസ് നേതാക്കളെന്ന നിലയിലാണ് കെ. സുരേഷ് ബാബു, സന്തോഷ് എന്നിവർ പുതിയ കമ്മിറ്റിയിൽ ഇടം നേടിയത്. ജില്ല സെക്രട്ടറിയെ കൂടാതെ കെ. വരദരാജൻ, സൂസൻ കോടി, പി.ആർ. വസന്തൻ, ഇ. കാസിം, എം. ശിവശങ്കരപിള്ള, എൻ. പത്മലോചനൻ എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു സമ്മേളന നടപടികൾ നടന്നത്. വെള്ളിയാഴ്ച റെഡ് വളൻറിയർ പരേഡും പൊതുസമ്മേളനവും നടക്കും. ചവറ ബസ്സ്റ്റാൻഡിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
Next Story