Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2017 5:17 AM GMT Updated On
date_range 2017-11-17T10:47:57+05:30സാഹിത്യ പുരസ്‌കാര സമര്‍പ്പണവും പുസ്തക പ്രകാശനവും നടന്നു
text_fieldsആറ്റിങ്ങല്‍: അഭിധ രംഗസാഹിത്യ വീഥിയുടെ നേതൃത്വത്തിലുള്ള ഡോ. ആര്‍. മനോജ് അനുസ്മരണവും സ്മാരക . ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് നിർവഹിച്ചു. ഡോ. ദീപ സ്വരന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 5001 രൂപ കാഷ് പ്രൈസും ഫലകവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. അഭിധ രംഗസാഹിത്യ വീഥി പ്രസിഡൻറ് ഡോ. ആര്‍. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. ആര്‍. മനോജിെൻറ കവിതകളുടെ സമാഹാരം 'മരങ്ങള്‍ വളരുന്നു' കൃതി പ്രശസ്ത നിരൂപകന്‍ ഡോ. പ്രസന്നരാജന്‍ വര്‍ക്കല ഗോപാലകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. സി.വി. വിജയകുമാര്‍ പുസ്തകാവതരണം നടത്തി. ഡോ.എം.എസ്. പോള്‍, രാജു ഡി.മംഗലത്ത്, രാധാകൃഷ്ണന്‍ കുന്നുംപുറം, വിജയന്‍ പാലാഴി, ഓരനെല്ലൂര്‍ ബാബു, വി. വിനയകുമാര്‍, സുനില്‍ കൊടുവഴന്നൂര്‍, വിജു കൊന്നമൂട്, സഞ്ജീവ് കുമാര്‍, എസ്. രാധാബാബു, അജിത് മുനി എന്നിവർ സംസാരിച്ചു.
Next Story