ആധാരങ്ങൾ നിർമിച്ചത്​ ഫെറ വന്ന ശേഷം

05:20 AM
15/11/2017
കൊല്ലം: സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ ഭൂമി ൈകവശം െവക്കുന്നതിനുള്ള അവകാശം ബ്രിട്ടീഷ് കമ്പനികൾക്ക് നഷ്ടെപ്പട്ടിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടം (ഫെറ) 1974 ജനുവരി ഒന്നിന് നിലവിൽ വന്നു. അതിൽ റിസർവ് ബാങ്കി​െൻറ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഇന്ത്യയിൽ വിദേശ കമ്പനികൾ പ്രവർത്തിക്കുന്നത് പൂർണമായും നിരോധിക്കുന്നു. അതിനു പിന്നാലെയാണ് ബ്രിട്ടീഷ് കമ്പനികളിൽനിന്ന് ഭൂമി വാങ്ങിയെന്ന ആധാരങ്ങൾ ടാറ്റ, ഹാരിസൺസ്, ടി.ആർ ആൻഡ് ടീ, ആർ.വി.ടി, എ.വി.ടി, കൽപറ്റ, കോടാർ തുടങ്ങിയ തോട്ടം മേഖലയിലെ 200 ഒാളം വരുന്ന കമ്പനികളെല്ലാം ചമച്ചത്. റിസർവ് ബാങ്ക് ചില കമ്പനികൾക്ക് അനുമതി നൽകിയെങ്കിലും അതിലെ പ്രധാന വ്യവസ്ഥ ൈകവശ ഭൂമി വിൽക്കുകയോ ൈകമാറ്റം ചെയ്യുകയോ പാടില്ല എന്നായിരുന്നു. ഫെറ നിലവിൽ വന്നതോടെ വിദേശ കമ്പനികളിൽനിന്ന് വിലക്കുവാങ്ങിയെന്ന പേരിൽ വമ്പൻ കമ്പനികൾ വ്യാപകമായി വ്യാജ ആധാരം ചമയ്ക്കുകയായിരുന്നെന്നാണ് വെളിെപ്പടുന്നത്. ഇൗ ആധാരങ്ങളെല്ലാം അംഗീകരിച്ച് സർക്കാറിന് അവകാശപ്പെട്ട ലക്ഷക്കണക്കിന് ഏക്കർ ഭൂമി ൈകവശപ്പെടുത്താൻ വമ്പൻ കമ്പനികൾക്ക് കഴിഞ്ഞത് അന്നെത്ത ഭരണകർത്താക്കളുടെ പിന്തുണയോെടയാണ്.
COMMENTS